ആലപ്പുഴ: ജില്ലയില്‍ അനധികൃതമായി നികത്തിയ നെല്‍ വയലുകള്‍ പൂര്‍വസ്ഥിതിയിലാക്കാന്‍ ജില്ലാ ഭരണകൂടം നടപടി തുടങ്ങി. കുട്ടനാട് എടത്വ പന്ത്രണ്ടാം വാര്‍ഡ് തായങ്കരിയില്‍ നികത്തിയ 44 സെന്റ് പാടത്ത് നിന്ന് സബ് കളക്ടറുടെ നേതൃത്വത്തില്‍ മണ്ണ് നീക്കം ചെയ്തു തുടങ്ങി. ജില്ലയില്‍ ആദ്യമായാണ് അനധികൃതമായി നികത്തിയ നെല്ല് വയലുകള്‍ പൂര്‍വസ്ഥിതിയിലാക്കാന്‍ നടപടി തുടങ്ങിയത്.
ജില്ലയില്‍ അനധികൃതമായി നികത്തിയ നെല്‍ പാടങ്ങള്‍ പൂര്‍വസ്ഥിതിയിലാക്കാന്‍ മാസങ്ങള്‍ക്ക് മുമ്പ് ചേര്‍ന്ന യോഗത്തില്‍ തീരുമാനമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കുട്ടനാട് തായങ്കരിയില്‍ അനധികൃതമായി നികത്തിയ 44 സെന്റ് നെല്ല് പാടം പൂര്‍വസ്ഥിതിയിലാക്കാനുള്ള പ്രവര്‍ത്തികള്‍ ആരംഭിച്ചത്. തായങ്കരിയില്‍ രണ്ട് വ്യക്തികള്‍ക്ക് വീട് നിര്‍മ്മിക്കാന്‍ പത്ത് സെന്റ് വീതം നികത്താന്‍ അനുമതി നല്‍കിയിരുന്നു. ഈ അനുമതിയുടെ മറവില്‍ 44 സെന്റ് ഭൂമി ചെങ്കല്ല് ഉപയോഗിച്ച് നികത്തി കോണ്‍ക്രീറ്റ് ഇഷ്ടിക നിര്‍മ്മിക്കുന്ന സ്ഥാപനം തുടങ്ങി.
മൂന്നു വര്‍ഷമായി പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനം നിലനില്‍ക്കുന്ന പ്രദേശം വീണ്ടും പാടമാക്കാനാണ് നടപടി തുടങ്ങിയത്. ആലപ്പുഴ സബ് കളക്ടര്‍ ബി. ബാലമുരളിയുടെ നേതൃത്വത്തിലായിരുന്നു പ്രവര്‍ത്തനങ്ങള്‍. ഏഴ് ദിവസത്തിനുള്ളില്‍ പ്രദേശം പാടമാക്കി മാറ്റാനാണ് ജില്ലാഭരണകൂടത്തിന്റെ തീരുമാനം. പാടത്ത് നിന്ന് എടുക്കുന്ന ചെമ്മണ്ണ് പൊതു ആവശ്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കും. അനധികൃതമായി നികത്തിയവര്‍ക്കെതിരെ വരും ദിവസങ്ങളില്‍ കൂടുതല്‍ നടപടികള്‍ ഉണ്ടാകുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: