എടത്വ: കുട്ടനാട്ടില്‍ നിയമവിരുദ്ധമായി നികത്തിയ എല്ലാ നിലങ്ങളും പൂര്‍വസ്ഥിതിയിലാക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന് ആവശ്യപ്പെട്ടു. കേരളത്തിന്റെ ഭക്ഷ്യസുരക്ഷയെ പോലും കുട്ടനാട്ടിലെ നിലം നികത്തല്‍ ബാധിക്കും. പരിസ്ഥിതിയെ തകര്‍ത്തുള്ള വികസനമല്ല നാടിന് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. എടത്വ പന്ത്രണ്ടാം വാര്‍ഡ് തായങ്കരിയില്‍ നികത്തിയ 44 സെന്റ് പാടശേഖരം പൂര്‍വസ്ഥിതിയിലാക്കുന്നത് സന്ദര്‍ശിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സബ് കളക്ടര്‍ ബാലമുരളിയുടെ നടപടി മാതൃകാപരമാണ്. മറ്റു ജില്ലകളിലും ഇതേ രീതിയില്‍ നടപടി സ്വീകരിക്കണം. സുപ്രീം കോടതി വിധി വന്നിട്ടും മറ്റു പല കളക്ടര്‍മാരും അനങ്ങാപ്പാറ നയം സ്വീകരിക്കുകയാണ്. ഇപ്പോള്‍ തുടങ്ങിയ നടപടി ഉടന്‍ അവസാനിപ്പിക്കാതെ പൂര്ണമാക്കാന് തയാറാകണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: