ആലപ്പുഴ: കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് 17-ാം വാര്‍ഡില്‍ എസ്എന്‍ കോളേജിന് എതിര്‍വശത്ത് പ്രവര്‍ത്തിക്കുന്ന സ്വകാര്യ വാഹന ഷോറൂമില്‍ നിന്നുള്ള പരിസര മലിനീകരണം മൂലം ജനജീവിതം ദുസഹമായതായി പ്രദേശവാസികളായ ജെ. ലിനിമോള്‍, എം.ജി. തിലകന് എന്നിവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. പഞ്ചായത്തില്‍ നിന്നും ലൈസന്‍സ് നല്‍കാത്ത സ്ഥാപനം പ്രവര്‍ത്തിക്കുന്നതിന് പഞ്ചായത്ത് അധികൃതര്‍ ഒത്താശ ചെയ്യുകയാണെന്നും അവര്‍ ആരോപിച്ചു. പരിസ്ഥിതി മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ മാനദണ്ഡങ്ങള്‍ പാലിക്കാതെ ഇവിടെ കാര്‍ വാഷിങ്ങും ക്ലിയര്‍ എന്ന കെമിക്കല്‍ അടിക്കുന്നതും സ്പേ പെയിന്റിങ്ങും ചെയ്യുന്നുണ്ട്. ഇവിടെ സ്പ്രേ പെയിന്റ് ചെയ്യുമ്പോഴുണ്ടാകുന്ന അതിരൂക്ഷമായ ഗന്ധം മൂലം സമീപത്ത് താമസിക്കുന്ന മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ശ്വാസംമുട്ടല്‍, ക്ഷയം തുടങ്ങിയവ സ്ഥിരീകരിച്ചിട്ടുണ്ട്.
ഇവിടെ കാര്‍ വാഷ് ചെയ്യുന്ന മലിനജലം വേണ്ട രീതിയില്‍ ശുദ്ധി ചെയ്യുന്നില്ല. രണ്ടുമൂന്ന് കാര്‍ വാഷ് ചെയ്യുമ്പോള്‍ നിറയുന്ന ചെറിയ ടാങ്കാണ് അവിടെയുള്ളത്. 10-20 കാര്‍ വാഷ് ചെയ്യുമ്പോള്‍ ആ മലിനജലം അവിടെത്തന്നെ ടാങ്കിന് പുറത്തേക്കൊഴുകി താഴ്ന്നു പോവുകയാണ്. മലിനജലം ഒഴുകിപ്പോകുവാനുള്ള കാനയോ തോടുകളോ ഒന്നും തന്നെ സമീപത്തില്ല. ഇതുസംബന്ധിച്ച് പഞ്ചായത്ത് സെക്രട്ടറി, തഹസില്‍ദര്‍, ആര്‍ഡിഒ, ഡിഎംഒ, കളക്ടര്‍, പഞ്ചായത്ത് ഡയറക്ടര്‍, പൊല്യൂഷന്‍ കണ്ട്രോള് ബോര്‍ഡ് ഡയറക്ടര്‍, എംഎല്‍എ, എംപി, മുഖ്യമന്ത്രി തുടങ്ങിയ എല്ലാവര്ക്കും പരാതി നല്‍കിയെങ്കിലും ഫലമുണ്ടായില്ലെന്നും അവര്‍ പറഞ്ഞു. നിഷാമോള്‍, സീന എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: