തുറവൂര്‍: പരിഭ്രാന്തി പരത്തിയ നാല്പ്പത്തഞ്ചുകാരന് ജനങ്ങളെയുംപോലീസിനെയും വട്ടം ചുറ്റിച്ചു. മാര്‍ച്ച് 12ന് രാവിലെ 8.30ന് വളമംഗലം പള്ളിക്കുസമീപമാണ് സംഭവങ്ങള്‍ അരങ്ങേറിയത്. പഴമ്പിള്ളിക്കാവ് സ്വദേശിയാണ് നാട്ടുകാരെയും പോലീസിനെയും മുള്‍മുനയില്‍ നിര്‍ത്തിയത്. മൂന്നുപേര്‍ മാരകായുധവുമായി വെട്ടിക്കൊലപ്പെടുത്താന്‍ വരുന്നെന്നു വിളിച്ചു പറഞ്ഞാണ് ഇയാള്‍ പള്ളിക്കു സമീപത്തെ ബന്ധുവീട്ടില്‍ അഭയം തേടിയത്. ആയുധധാരികള്‍ പിന്നാലെയുണ്ടെന്നും ഇയാള്‍പറഞ്ഞു. നാട്ടുകാര്‍ ഇവര്‍ക്കായി തിരച്ചില്‍ ആരംഭിച്ചു.
താന്‍ ഫോണ്‍ ചെയ്യുന്നതിഷ്ടപ്പെടാതിരുന്ന ക്വട്ടേഷന്‍ സംഘത്തിലെ ആളുകളാണ് വാളുമായി തന്നെ വെട്ടാന്‍ ഓടിച്ചതെന്നാണ് ഇയാള്‍ പറഞ്ഞത്. എസ്ഐ: തോമസ് ഡാമിയനും സംഘവും രണ്ടു ജീപ്പുകളിലായി സംഭവസ്ഥലത്തെത്തി. അപ്പോഴും കൂടുതല്‍ ആളുകളെത്തി പ്രതികള്‍ക്കായി വ്യാപക തിരച്ചില്‍ നടത്തി. ഇതുകണ്ട ഒരുസംഘം പോലീസുകാരും നാട്ടുകാരുടെ കൂടെ കൂടി. ബന്ധുവിന്റെ വീട്ടില്വിറങ്ങലിച്ചു നിന്നയാളെക്കണ്ട് എസ്ഐയും സംഘവും ഞെട്ടി.
ബുധനാഴ്ച രാത്രിയില്‍ സ്വന്തം വീട്ടില്‍ പേടിച്ചു ബഹളമുണ്ടാക്കിയ ഇയാളെ പോലീസെത്തിയായിരുന്നു ശാന്തനാക്കിയത്. സമീപവാസികളായ യുവാക്കള്‍ തന്നെ വെട്ടിക്കൊലപ്പെടുത്താന്‍ എത്തിയെന്നായിരുന്നിയാള് പറഞ്ഞത്. ഈയാള്‍ക്ക് മാനസികപ്രശ്നമുള്ളതായി കരുതുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: