മാവേലിക്കര: ബൈക്കില്‍ ചാക്കില്‍കെട്ടി കടകളില്‍ ചില്ലറ വില്‍പ്പനയ്ക്കായി കൊണ്ടുപോയ ലഹരി വസ്തുക്കള്‍ നൂറനാട് പോലീസ് സ്റ്റേഷനിലെ പോലീസുകാരന്റെ സഹായത്തോടെ കുറത്തികാട് പോലീസ് പിടികൂടി. 1,110 പായ്ക്കറ്റ് ഹന്‍സ്, 42 പായ്ക്കറ്റ് കൂള്‍ ലിപ്സ് എന്നിവയാണ് പിടികൂടിയത്. ബൈക്ക് ഓടിച്ചിരുന്ന യുവാവ് ഓടി രക്ഷപെട്ടു. കുറത്തികാട്, കറ്റാനം മേഖലകളില്‍ ബൈക്കില്‍ ചാക്കില്‍ കെട്ടിയാണ് ഹന്‍സ് ഉള്‍പ്പെടെയുള്ള ലഹരി വസ്തുക്കള്‍ എത്തുന്നതെന്ന് പോലീസിന് സൂചന ലഭിച്ചിരുന്നു. മാര്‍ച്ച് 12ന് രാവിലെ കോമല്ലൂര്‍ സ്വദേശിയായ നൂറനാട് പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ രാജേന്ദ്രന് വീടിനു മുന്നില്‍ നിന്നപ്പോള്‍ ഇതുവഴി ബൈക്കില്‍ ചാക്ക് കെട്ടിവച്ച് പോയ യുവാവില്‍ സംശയം തോന്നുകയും പിന്നാലെ എത്തി തടഞ്ഞു നിര്‍ത്തുകയുമായിരുന്നു. തുടര്‍ന്ന് ചോദ്യം ചെയ്യവെ യുവാവ് ബൈക്ക് ഉപേക്ഷിച്ച് രക്ഷപെട്ടു. പിന്നീട് നടത്തിയ പരിശോധനയിലാണ് ലഹരി വസ്തുക്കള്‍ കണ്ടെത്തിയത്. കുറത്തികാട് പോലീസില്‍ വിവരം അറിയിച്ചതനുസരിച്ച് അവര്‍ സ്ഥലത്തെത്തി ലഹരി വസ്തുക്കള്‍ കസ്റ്റഡിയിലെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: