ആലപ്പുഴ: ചുങ്കത്തിനു സമീപമുള്ള കനാലില്‍ നിന്നും ഉപേക്ഷിക്കപ്പെട്ട നിലയില്‍ ബൈക്ക് കണ്ടെത്തി. മാര്‍ച്ച് 12ന് രാവിലെ ഒമ്പത് മണിയോടെ പോള നീക്കം ചെയ്യുന്ന തൊഴിലാളികളാണ് കനാലില്‍ നിന്നും പള്‍സര്‍ ബൈക്ക് കണ്ടെത്തിയത്. നമ്പര്‍ പ്ലേറ്റ് ഇല്ലാത്ത ബൈക്കിന്റെ എന്‍ജിനും റിമ്മും പൂപ്പല്‍ പിടിച്ച നിലയിലായിരുന്നു. ജോലിക്കാര്‍ പോലീസിനെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് റിക്കവറി മാന്‍ ഉപയോഗിച്ച് ബൈക്ക് നീക്കം ചെയ്തു. സംഭവത്തില്‍ സൗത്ത് പോലീസ് അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: