ആലപ്പുഴ: എസ്എസ്എല്‍സി പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സ്കൂള്‍ അധികൃതര്‍ നിര്‍ബന്ധമായി കൊന്ത നല്കുന്നു. കുട്ടനാട്ടിലെ ക്രൈസ്തവ മാനേജ്മെന്റിന്റെ കീഴിലുള്ള പ്രമുഖ സ്കൂളിലാണ് സംഭവം. പരീക്ഷ എഴുതുന്ന എല്ലാ മതവിഭാഗത്തില്‍പ്പെട്ടവര്‍ക്കും സ്കൂള്‍ അധികൃതര്‍ നിര്‍ബന്ധമായി കൊന്ത നല്‍കുന്നുണ്ട്. കൊന്ത ഉപയോഗിച്ച് പ്രാര്‍ത്ഥിച്ചാല്‍ പരീക്ഷയില്‍ വിജയിക്കുക മാത്രമല്ല, ഉന്നത വിജയം നേടാന്‍ കഴിയുമെന്നും വിദ്യാര്‍ത്ഥികളെ ഉപദേശിക്കുന്നു. ക്രൈസ്തവ മതവിഭാഗത്തില്‍പ്പെട്ട കുട്ടികള്‍ക്ക് കൊന്ത നല്‍കുന്നതും പ്രാര്‍ത്ഥിക്കാന്‍ പറയുന്നതും ന്യായമാണെങ്കിലും മറ്റു മതസ്ഥരായ കുട്ടികള്‍ക്ക് കൊന്ത അടിച്ചേല്‍പ്പിക്കുന്നത് ശരിയല്ലായെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: