ആലപ്പുഴ: നെഹ്റു യുവകേന്ദ്രയുടെ നേത്യത്വത്തില്‍ എല്ലാ ബ്ലോക്കിലും യൂത്ത് പാര്‍ലമെന്റ് സംഘടിപ്പിക്കുമെന്ന് ജില്ലാ കളക്ടര്‍ എന്‍. പത്മകുമാര്‍ പറഞ്ഞു. നെഹ്റു യുവകേന്ദ്രയുടെ ജില്ലാതല ഉപദേശക സമിതി യോഗത്തില്‍ അദ്ധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. മാര്‍ച്ച് 25ന് മുമ്പ് യൂത്ത് പാര്‍ലമെന്റ് സംഘടിപ്പിക്കും. 80 യുവജനങ്ങളെ പങ്കെടുപ്പിച്ച് വിദ്യാഭ്യാസ മേഖലയെക്കുറിച്ച് ചര്‍ച്ച നടത്തും. ബ്ലോക്കുതലത്തില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന ക്ലബുകളെ കണ്ടെത്താന്‍ സര്‍വേ നടത്തിവരുന്നതായി നെഹ്റു യുവകേന്ദ്ര ജില്ലാ യൂത്ത് കോര്‍ഡിനേറ്റര്‍ ജോമോന് ജെ. കുളങ്ങര യോഗത്തെ അറിയിച്ചു. 360 ക്ലബുകള്‍ ഇത്തരത്തില്‍ ജില്ലയില്‍ കണ്ടെത്തിയിട്ടുണ്ട്. ഉപദേശകസമിതിയംഗങ്ങളായ രവി പാലത്തുങ്കല്‍, പി.എന്‍. ഇന്ദ്രസേനന്‍, രാജു പള്ളിപ്പറമ്പില്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: