പൂച്ചാക്കല്‍: പള്ളിപ്പുറം പള്ളിച്ചന്ത ജങ്ഷനില്‍ പ്രവര്‍ത്തിക്കുന്ന പള്ളിപ്പുറം കറുകവെളിയില് ശ്രീകാന്തിന്റെ ക്ലാസിക്കല്‍ ഓട്ടോമൊബൈല്‍ വര്‍ക്ഷോപ്പില്‍ സൂക്ഷിച്ചിരുന്ന ശ്രീകാന്തിന്റെ മാരുതി 800 കാറും വര്‍ക്ഷോപ്പില്‍ നന്നാക്കാന്‍ കൊണ്ടുവന്നു വച്ചിരുന്ന ബൈക്കും കഴിഞ്ഞ രാത്രിയില്‍ സാമൂഹ്യവിരുദ്ധര്‍ തല്ലിത്തകര്‍ത്തു. കാറിന്റെ പിന്‍ഭാഗത്തുള്ള ചില്ലുകള്‍ വര്‍ക്ഷോപ്പില്‍ സൂക്ഷിച്ചിരുന്ന ബൈക്കിന്റെ സൈലന്‍സര്‍ ഉപയോഗിച്ചാണ് പൂര്‍ണമായും തല്ലിത്തകര്‍ത്തത്. കാറിനു സമീപം വച്ചിരുന്ന ബൈക്കിന്റെ മുന്‍ഭാഗവും പൂര്‍ണമായും തല്ലിത്തകര്‍ത്തിരുന്നു. രാത്രിയില്‍ വര്‍ക്ഷോപ്പിലെ ജോലികഴിഞ്ഞ് ശ്രീകാന്ത് വീട്ടിലേക്ക് പോകുമ്പോള്‍ പലപ്പോഴും വര്‍ക്ഷോപ്പില്‍ തന്നെയാണ് കാര്‍ സൂക്ഷിക്കുന്നത്. ചേര്‍ത്തല പോലീസില്‍ പരാതി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: