കുട്ടനാട്: വേഴപ്ര കൊട്ടാരത്തില്‍ ഭഗവതിക്ഷേത്രത്തില്‍ ദേവീഭാഗവത നവാഹയജ്ഞം മാര്‍ച്ച് 13ന് തുടങ്ങും. രാവിലെ ഏഴിന് യജ്ഞത്തിന് ഭദ്രദീപപ്രകാശനം നടക്കും. ചെങ്ങന്നൂര്‍ ജയപ്രകാശാണ് യജ്ഞാചാര്യന്‍. 14ന് വൈകിട്ട് 6.30ന് തന്ത്രി താഴ്മണ്‍ കണ്ഠര് മഹേശ്വരര് ഉത്സവത്തിന് കൊടിയേറ്റും. എല്ലാദിവസവും ഉച്ചയ്ക്ക് ഒന്നിന് പ്രസാദം ഊട്ട് ഉണ്ട്. 20ന് വൈകിട്ട് ആറിന് കുമാരീപൂജ, രാത്രി 8.15ന് സംഗീതസദസ്. 21ന് രാവിലെ 11.30ന് അവഭൃഥസ്നാന ഘോഷയാത്ര, വൈകിട്ട് അഞ്ചിന് താലപ്പൊലി, 8.30ന് നൃത്തനാടകം. 22ന് രാവിലെ 11ന് ഉത്സവബലി, വൈകിട്ട് 5.30ന് ദേശതാലപ്പൊലി, രാത്രി 9ന് നാടകം, 11ന് പള്ളിവേട്ട. 23ന് ഉച്ചയ്ക്ക് 12.30ന് ആനയൂട്ട്, വൈകിട്ട് 5.30ന് ആറാട്ടുപുറപ്പാട്, 9.30ന് ആറാട്ടുവരവ്, കൊടിയിറക്ക്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: