പാലക്കാട്: വേനല്‍ച്ചൂട് പതിവിലും നേരത്തെ കനത്തതോടെ ജില്ല പകര്‍ച്ച വ്യവ്യാധിികളുടെ ഭീതിയില്‍. കുടിവെള്ളത്തിന്റെ അഭാവം ഭീതിക്ക് ശക്തി പകരുന്നു. പന്നിപ്പനുയുള്പ്പെടെയുള്ള പനി ബാധിതരുടെ എണ്ണം ദിനം പ്രതി വര്‍ധിക്കുകയാണ്.
ഈവര്‍ഷം ഇതുവരെ സര്‍ക്കാര്‍ ആസ്?പത്രികളില്മാത്രം 40,500 പനിക്കേസുകളാണ് റിപ്പോര്‍ട്ടുചെയ്തത്. ഇതിനുപുറമേയാണ് സ്വകാര്യ ആസ്?പത്രികളില്‍ ചികിത്സതേടിയവരുടെ എണ്ണം. ഈ കാലയളവില്‍ പന്നിപ്പനിബാധിച്ച് നാലുപേര്‍ മരിക്കുകയുംചെയ്തു.
ചൂട് ക്രമാതീതമായി വര്‍ധിക്കുമ്പോള്‍ വളര്‍ത്തുമൃഗങ്ങളെയും ബാധിക്കും. നായ്ക്കള്‍ക്ക് പേവിഷ ബാധക്ക് സാധ്യത കൂടുതലാണ്.
ജില്ലയിലെ പ്രധാന് ആശുപത്രികളിലാകട്ടെ പേവിഷത്തിനെതിരെയുള്ള ആന്റി റാബിസ് സ്റ്റോക്കില്ലതാനും. എങ്കിലും നായ്ക്കളെ ഈ കാലയളവില്‍ പരിചരിക്കാനുള്ള പ്രതേ്യക നിര്‍ദ്ദേശം അധീകൃതര്‍ നല്‍കിയിട്ടുണ്ട്.
അന്തരീക്ഷ ഊഷ്മാവ് മൂലം ചൂട് പുറന്തളളുവാന് കഴിയാത്ത സാഹചര്യത്തില്‍ ശരീരോഷ്മാവ് അനിയന്ത്രിതമായി വര്‍ദ്ധിച്ച് ഹീറ്റ് സ്ട്രസ്സ് ഉണ്ടാകുന്നതിന് സാധ്യതയുണ്ട്. ശക്തമായ കിതപ്പ്, ഉമിനീരൊലിപ്പിക്കുക, നാവ് പുറത്തേക്ക് തളളുക, ക്ഷീണം, വിറയല്‍ ചിലപ്പോള്‍ ഛര്‍ദ്ദി വയറിളക്കം എന്നിവയാണ് ഇതിന്റെ പ്രധാന ലക്ഷണങ്ങള്‍. ശരീരത്തില്‍ നിര്‍ജ്ജലീകരണം സംഭവിക്കുന്നതും സ്വാഭാവികം. തക്കസമയത്ത് പരിരക്ഷയും, ചികില്‍സയും ലഭിച്ചില്ലെങ്കില്‍ മരണവും സംഭവിക്കാം.
അതിനിടെ കോയമ്പത്തൂരില്‍ എച്ച്1 എന്‍1 വൈറസ്ബാധ വ്യാപിക്കുന്നത് ജില്ലയില്‍ ആശങ്ക പരത്തിയിട്ടുണ്ട്. അവിടെ ജനവരിക്കുശേഷം രോഗംപിടിപെട്ട് ചികിത്സക്കെത്തുന്നവരുടെ എണ്ണം എണ്‍ത് കടന്നു. കഴിഞ്ഞദിവസം ചികിത്സക്കെത്തിയവരില്‍ ഏഴുപേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു. ഇതില്‍ രണ്ടുപേര്‍ പുരുഷന്മാരും അഞ്ചുപേര്‍ സ്ത്രീകളുമാണ്.
എന്നാല്‍ പനി രോഗമല്ല, രോഗലക്ഷണമാണെന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്. പനി വേഗം വിട്ടുമാറാനും ഭേദമായതിനുശേഷം ക്ഷീണം മാറാനും വിശ്രമം അത്യാവശ്യമാണ്. ചൂടുള്ള പാനീയങ്ങള്‍ ഇടയ്ക്കിടെ കുടിക്കുന്നത് നല്ലതാണ്. ഉപ്പുചേര്‍ത്ത കഞ്ഞിവെള്ളം, നാരങ്ങവെള്ളം, ഇളനീര്, കട്ടന്‍ചായ, ജീരകവെള്ളം എന്നിവയൊക്കെയാവാം. നന്നായി വേവിച്ച പോഷകപ്രധാനമായ മൃദു ആഹാരങ്ങളാണ് കഴിക്കേണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: