കൊല്ലം: അഷ്ടമുടി-ശാസ്താംകോട്ട-വേമ്പനാട്കായലുകള് ഉള്പ്പെടെതെരഞ്ഞെടുക്കപ്പെട്ട തണ്ണീര്‍ തടങ്ങളുടെ സംരക്ഷണത്തിനായി സര്‍വ്വേ, വനവത്കരണം, ക്യാച്ച്മെന്റ്ഏരിയാസംരക്ഷണം, ജലവിഭവ സംരക്ഷണം, മത്സ്യസമ്പത്ത് വികസനം, പായലുകളുടെ നിയന്ത്രണം, മലിനീകരണംഒഴിവാക്കല്, പരിസ്ഥിതിവികസനം തുടങ്ങിയവക്ക് കേന്ദ്രസഹായം.
ദേശീയതണ്ണീര്തടസംരക്ഷണ പദ്ധതി പ്രകാരമാണ് സാമ്പത്തികസഹായം നല്‍കുന്നതെന്ന് കേന്ദ്രജലവിഭവ വകുപ്പ് മന്ത്രി പ്രൊഫ.സന്വാര് ലാല്ജത്ത് അറിയിച്ചു.
ലോക്സഭയില്‍ പ്രേമചന്ദ്രന് എംപി ഉന്നയിച്ച ചോദ്യത്തിനു മറുപടിയായാണ് വിവരം നല്‍കിയത്. അഷ്ടമുടി-ശാസ്താംകോട്ട-വേമ്പനാട് തണ്ണീര്‍തടങ്ങള്‍ എന്ഡിയുസിപി പദ്ധതിയില്‍ ഉള്‍പ്പെടുത്തിയട്ടുണ്ട്. പദ്ധതിയുടെ ഭാഗമായി അഷ്ടമുടിക്കായല്‍ സംരക്ഷണ പ്രവര്‍ത്തനങ്ങളുടെ ആദ്യഘട്ടമായി 97.19 ലക്ഷം രൂപയും ശാസ്താംകോട്ടക്ക് 53.08 ലക്ഷം രൂപയും അനുവദിച്ച് സംസ്ഥാന സര്‍ക്കാരിന് നല്‍കിയിട്ടുണ്ട്.
കായലുകളിലെ ബാക്ടീരിയ, ഫഌറൈഡ് തുടങ്ങിയവകൊണ്ടുള്ള മലിനീകരണം നിയന്ത്രിക്കുന്നതിനുള്ള ഉത്തരവാദിത്വംസംസ്ഥാന സര്‍ക്കാരുകള്‍ക്കാണെന്നും മന്ത്രി അറിയിച്ചു. എന്നാല്‍ കായലിലേക്കെത്തുന്ന കരമാലിന്യങ്ങളും മലിനജലവും ഒഴിവാക്കുന്നതിന് ജന്റം, എന്‍ആര്‍സിപി തുടങ്ങിയ പദ്ധതികളില്‍ ഉള്‍പ്പെടുത്തി നടപടിസ്വീകരിച്ചുവരുന്നു.
തണ്ണീര്തടസംരക്ഷണത്തിനുള്ളവിവിധ പദ്ധതികള്‍ സംയോജിപ്പിച്ച് സമഗ്ര പദ്ധതിക്ക് രൂപം നല്‍കിയിട്ടുണ്ട്.
പദ്ധതി നടപ്പാക്കുന്നതിന് 70:30 എന്ന അനുപാതത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ചെലവ് വഹിക്കണം. സംസ്ഥാനത്തെ കുളങ്ങള്‍, ജലസംഭരണികള്‍, ജലസ്രോതസുകള്‍ എന്നിവയുടെ പുനര്‍ജീവനത്തിനായി ആര്‍ആര്‍ആര്‍ പദ്ധതി പ്രകാരം ഗ്രാന്റും അനുവദിക്കുമെന്നും മന്ത്രി ഉറപ്പുനല്‍കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: