കുന്നത്തൂര്‍: വിദ്യാര്‍ത്ഥികളില്‍ മഞ്ഞപ്പിത്തരോഗം കണ്ടെത്തിയതിനെ തുടര്‍ന്ന് മുതുപിലാക്കാട് സ്വകാര്യ എഞ്ചിനീയറിംഗ് കോളജിന്റെ ആണ്‍കുട്ടികളുടെ ഹോസ്റ്റല്‍ ആരോഗ്യവകുപ്പ് അധികൃതര്‍ അടപ്പിച്ചു. കഴിഞ്ഞദിവസം കോളജില്‍ നിന്ന് രക്തദാനത്തിന് എത്തിയ വിദ്യാര്‍ത്ഥികളില്‍ പരിശോധന നടത്തിയപ്പോള്‍ രോഗം കണ്ടെത്തിയിരുന്നു.
തുടര്‍ന്ന് ഹോസ്റ്റലിലെ വിദ്യാര്‍ത്ഥികളും പരിശോധനക്ക് വിധേയരായി. ഇതില്‍ 15 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ഉണ്ണിക്കുട്ടന്റെ നേതൃത്വത്തില്‍ ആരോഗ്യവകുപ്പ് അധികൃതര്‍ ഹോസ്റ്റലിലെത്തി പരിശോധന നടത്തുകയും വെള്ളത്തിന്റെയും മറ്റും സാമ്പിളുകള്‍ പരിശോധനക്കായി ശേഖരിക്കുകയും ചെയ്തു.
ഹോസ്റ്റലിലെ താമസക്കാരായ മറ്റ് വിദ്യാര്‍ത്ഥികളുടെയും രക്തസാമ്പിളുകള്‍ ശേഖരിച്ച് വിദഗ്ധ പരിശോധനക്കായി അയച്ചു. ഹോസ്റ്റലിന്റെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാന്‍ അധികൃതര്‍ നിര്‍ദ്ദേശിച്ചു. മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ ഉടമസ്ഥതയിലുള്ളതാണ് എഞ്ചിനീയറിംഗ് കോളജും ഹോസ്റ്റലും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: