കൊല്ലം: ലോക വൃക്കദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച മെഡിക്കല്‍ ക്യാമ്പിന്റെയും ബോധവത്കരണ പരിപാടികളുടെയും ഭാഗമായി മെഡിസിറ്റിയില്‍ വൃക്ക ദാതാക്കളും സ്വീകര്‍ത്താക്കളും ഒത്തുചേര്‍ന്നു.
ഇരുവൃക്കകളും പൂര്‍ണമായും തകരാറിലാവുകയും, ചികിത്സയുടെ വഴികളെല്ലാമടഞ്ഞ് ജീവിതവും ജീവനും ആശങ്കയുടെ ഇരുളിലാഴുകയും ചെയ്തപ്പോള്‍ വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയിലൂടെ പുതുജീവിതം തിരികെ ലഭിച്ചവരുടെ മുഖത്തെ പ്രതീക്ഷാഭരിതമായ പുഞ്ചിരി, ശസ്ത്രക്രിയക്ക് കാത്തിരിക്കുന്നവര്‍ക്ക് ആത്മവിശ്വാസം പകരുന്നതും, വൃക്ക മാറ്റിവയ്ക്കലിനെക്കുറിച്ച് സാധാരണക്കാര്‍ക്കുള്ള ആശങ്കകള്‍ അകറ്റുന്നതുമായി.
നവീകരിച്ച അത്യാധുനിക കിഡ്നി ട്രാന്സ്പ്ലാന്റേഷന് യൂണിറ്റിന്റെ ഉദ്ഘാടനം ട്രാവന്‍കൂര്‍ മെഡിക്കല്‍ കോളേജ് ചെയര്മാന് എ.സലാം, സെക്രട്ടറി എ. അബ്ദുള്‍ സലാം എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു. മെഡിസിറ്റിയില്‍ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തി സാധാരണ ജീവിതത്തിലേക്കു മടങ്ങിയെത്തിവയര്ക്കുള്ള ഉപഹാരവും, തുടര്‍ചികിത്സക്കുള്ള സൗജന്യമരുന്നുകളും ചടങ്ങില്‍ വിതരണം ചെയ്തു.
അവയവദാനത്തെക്കുറിച്ചുള്ള ബോധവത്കരണം ലക്ഷ്യമിട്ട് സംഘടിപ്പിച്ച സെമിനാറില്‍ നെഫ്രോളജി വിഭാഗം മേധാവി ഡോ.ശ്രീദാസ് സംസാരിച്ചു. ലോക വൃക്കദിനാചരണ പരിപാടികള്‍ ചെയര്മാന് എ.സലാം ഉദ്ഘാടനം ചെയ്തു. ഡോ. നൈജു അജുമുദ്ദീന്‍ സ്വാഗതം പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: