പുനലൂര്‍: സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ സഹകരണത്തോടെ മൂവിമേറ്റ് ഫിലിം കളക്ടീവ് സംഘടിപ്പിച്ച രണ്ടാമത് പുനലൂര്‍ അന്താരാഷ്ട്ര ചലച്ചിത്രമേളക്ക് തിരശീല വീണു. സമാപനദിവസമായ ഇന്നലെ ഓപ്പണ്‍ഫോറം ചലച്ചിത്ര നിരൂപകനും സംവിധായകനുമായ വിജയകൃഷ്ണന് ഉദ്ഘാടനം ചെയ്തു.
ഫെസ്റ്റിവല്‍ ഡയറക്ടര്‍ സുരേഷ് ശിവദാസ് അധ്യക്ഷനായി. ഓപ്പണ്‍ഫോറത്തില്‍ സംവിധായകരായ ആര്.ശരത്ത്, എം.എ.നിഷാദ്, മൂവിമേറ്റ് കോ-ഓര്‍ഡിനേറ്റര്‍ വി.എ.കുഞ്ഞുമുഹമ്മദ് എന്നിവര്‍ പങ്കെടുത്തു. തുടര്‍ന്ന് സിനിമയിലെ സദാചാരം ചലച്ചിത്രകാരന് നേരിടുന്ന വെല്ലുവിളികള്‍ എന്നീ വിഷയങ്ങളെ ആസ്പദമാക്കി ചര്‍ച്ച നടന്നു.
വിശ്വചലച്ചിത്ര ശില്പികളായ സെര്‍ജി ഐന്സ്റ്റന്റ്റെ ദ ബാറ്റില്‍ഷിപ്പ് പൊട്ടംകിന്‍, ആല്‍ഫ്രെഡ് ഹിച്ച്കോക്കിന്റെ സൈക്കോ തുടങ്ങിയ ക്ലാസിക്കല്‍ സിനിമകളും തുടങ്ങി പന്ത്രണ്ടോളം ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചു. മാസ്റ്റെഴ്സ് റെസ്ട്രോപെക്ടിവ്, കണ്ടംപ്രേറി തുടങ്ങിയ വിഭാഗങ്ങളിലെ സിനിമകളാണ് പ്രദര്‍ശനത്തില്‍ ഉണ്ടായിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: