കരുനാഗപ്പള്ളി: വള്ളിക്കാവ് ജംഗ്ഷന് പടിഞ്ഞാറായി ടി.എസ്.കനാലിന്റെ ലിങ്ക് റോഡ് കയ്യേറി അനധികൃതമായി നിര്‍മിച്ച കുരിശടി പൊളിച്ചുനീക്കണമെന്ന ഹൈക്കോടതിവിധിക്ക് പുല്ലുവില പോലും കല്‍പ്പിക്കാതെ പഞ്ചായത്ത് ഭരണസമിതി അനധികൃതനിര്‍മാണത്തിന് കൂട്ടുനില്‍ക്കുന്നു.
ടി.എസ്.കനാലില്‍നിന്നും വള്ളിക്കാവ് മാര്‍ക്കറ്റിലേക്കും മറ്റ് പ്രദേശങ്ങളിലേക്കുമുള്ള ചരക്കുകള്‍ വള്ളത്തില്‍ എത്തിച്ചുകൊണ്ടിരിക്കുന്ന ഉപകനാലില്‍ കൂടിയുള്ള ഗതാഗതത്തെ തടസപ്പെടുത്തിയാണ് കുരിശടി നിര്‍മിച്ചിരിക്കുന്നത്.
ക്ലാപ്പന സെന്റ് ജോര്‍ജ് പള്ളിക്ക് സ്വന്തമായുള്ള രണ്ട് സെന്റ് ഭൂമിയില്‍ നാലുപില്ലറുകളില് 208 ചതുരശ്ര അടിയിലുള്ള നിര്‍മാണത്തിനാണ് 2009ല്‍ പഞ്ചായത്ത് അനുവാദം നല്‍കിയത്. 2012ന് മുമ്പായി പണിതീര്‍ക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ നിയമം ലംഘിച്ചുകൊണ്ട് സമീപമുള്ള തോടിന്റെ മൂന്ന് സെന്റ് കയ്യേറി 16 പില്ലറുകളില്‍ കുരിശടിയുടെ നിര്‍മാണം വ്യാപിപ്പിക്കുകയാണ് പള്ളി ചെയ്തത്. അനധികൃത നിര്‍മാണം ശ്രദ്ധയില്‍പെട്ടതിനാല്‍ ഹിന്ദുസംഘടനകള്‍ വിവരാവകാശപ്രകാരം അന്വേ ഷിച്ചപ്പോള്‍ പഞ്ചായത്തിന്റെയോ വില്ലേജിന്റെയോ അനുവാദമില്ലാതെയാണ് പുറമ്പോക്ക് ഭൂമി കയ്യേറിയുള്ള നിര്‍മാണമെന്ന് മനസിലായി.
പരാതിയുടെ തുടര്‍നടപടികളുടെ‘ഭാഗമായുണ്ടായ വില്ലേജ് ആഫീസറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തഹസില്‍ദാര്‍ കുരിശടി പൊളിച്ചുമാറ്റണമെന്ന് പഞ്ചായത്ത് അധികൃതര്‍ക്ക് നിര്‍ദേശം നല്കി.
നടപടി ഉണ്ടാകാത്തതിനാല്‍ ജില്ലാ കളക്ടറെ സമീപിക്കുകയും തഹസില്‍ദാരുടെയും പോലീസിന്റെയും റിപ്പോര്‍ട്ടിന്‍പ്രകാരം അനധികൃതനിര്മാണപ്രവര്ത്തനം പൊളിച്ചുനീക്കാന്‍ 2014 ജൂണ്‍ മൂന്നിന് പഞ്ചായത്ത് സെക്രട്ടറിക്ക് ജില്ലാ കളക്ടര്‍ നിര്‍ദേശം നല്കി. ഇതിനായി വിവിധ ഹൈന്ദവസംഘടനകള്‍ പ്രക്ഷോഭരംഗത്തിറങ്ങിയിരുന്നു. നടപടി ഉണ്ടാകാത്തതിനാല്‍ വിശ്വഹിന്ദുപരിഷത്ത് കരുനാഗപ്പള്ളി താലൂക്ക് പ്രസിഡന്റ് പി.പങ്കജന്‍ ഹൈക്കോടതിയെ സമീപിച്ചു.
അനധികൃതമായും സര്‍ക്കാര്‍ ഭൂമി കയ്യേറിയും സ്ഥലത്തെ സാമുദായികസൗഹാര്ദ അന്തരീക്ഷം തകരാന്‍ വഴിവയ്ക്കുമെന്നും കളക്ടര്‍ ഉള്‍പ്പെടെയുള്ളവരുടെ ഉത്തരവുകള്‍ പഞ്ചായത്ത് നടപ്പാക്കിയിട്ടില്ലെന്നും മറ്റുമുള്ള ഹര്‍ജിക്കാരന്റെ വാദത്തെ അംഗീകരിച്ചുകൊണ്ട് അനധികൃതമായി നിര്‍മിച്ച കുരിശടി പൊളിച്ചുമാറ്റാന്‍ 2014 ഡിസംബര്‍ 12ന് ഹൈക്കോടതി വിധി പ്രസ്താവിച്ചു. കേവലം വിരലില്‍ എണ്ണാവുന്ന ക്രിസ്ത്യന്‍ വീടുകള്‍ മാത്രമെ അവിടെ നിലവിലുള്ളു. അവര്‍ക്ക് ആരാധനക്ക് 200 മീറ്റര്‍ മാറി ക്രിസ്ത്യന്പിള്ളിയും സ്കൂളും മറ്റുമുണ്ട്.
സംഘടിത വോട്ട്ബാങ്ക് ലക്ഷ്യം വച്ച് ഇടതുവലതു സംഘടനകളുടെ പിന്തുണയോടെയാണ് സര്‍ക്കാര്‍ഭൂമി കയ്യേറി കുരിശടി നിര്‍മിക്കാന്‍ ഇവര്‍ ധൈര്യപ്പെട്ടത്. ഹൈക്കോടതിവിധി നടപ്പാക്കാത്ത പഞ്ചായത്ത് അധികൃതര്‍ക്കെതിരെ കോടതി അലക്ഷ്യനടപടി ഉള്‍പ്പെടെ ഉള്ള സമരപരിപാടികള്‍ക്ക് ഒരുങ്ങുകയാണ് വിവിധ ഹൈന്ദവസംഘടനകള്‍.
കന്യാകുമാരിയില്‍ കന്യാകുമാരിയുടെയും നിലക്കലില്‍ തോമാസ്ലീഹയുടെയും പേരില്‍ കുരിശ് സ്ഥാപിക്കാന്‍ ശ്രമിച്ച വത്തിക്കാന്റെ സന്തതികള്‍, ലോകാരാധ്യയും കാരുണ്യത്തിന്റെയും സ്നേഹത്തിന്റെയും പ്രതിബിംബമായ വള്ളിക്കാവിലെ മാതാ അമൃതാനന്ദമയിദേവിയുടെ തിരുമുന്നിലും അനധികൃതമായി കുരിശടി സഥാപിക്കാനുള്ള ശ്രമം ഹൈന്ദവസമൂഹം ഒറ്റക്കെട്ടായി എതിര്‍ത്ത് തോല്‍പ്പിക്കുമെന്നും അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: