കൊച്ചി: പച്ചാളത്ത് ബലം പ്രയോഗിച്ച് കുടിയൊഴിപ്പില്‍ നടന്ന പ്രദേശത്ത് കോടതി നിയോഗിച്ച കമ്മീഷന് തെളിവെടുപ്പ് പൂര്‍ത്തിയാക്കി. 17 കുടുംബങ്ങളെ ബലം പ്രയോഗിച്ച് കുടിയൊഴിപ്പിച്ച പ്രദേശത്തെ പൊതു ജനവികാരം എംഎല്‍എ ഹൈബി ഈഡനെതിരെയാണ്. കുടിയൊഴിപ്പിക്കുമ്പോള്‍ സര്‍ക്കാര്‍ പാലിക്കേണ്ട നടപടി ക്രമങ്ങള്‍ പാലിച്ചില്ലെന്ന് പ്രദേശവാസികള്‍ കമ്മീഷനെ അറിയിച്ചു.
സ്ഥലം എംഎല്‍എയോ, എംപിയോ ജനങ്ങളുടെ രക്ഷക്കെത്തിയില്ല. സാമൂഹ്യ വിരുദ്ധരേപ്പോലെയാണ് നിയമം നടപ്പിലാക്കേണ്ടവര്‍ തങ്ങളേകണ്ടത്്.
കുടിയൊഴിപ്പിക്കുമ്പോള്‍ ജനാധിപത്യ ഭരണക്രമത്തില്‍ പാലിക്കേണ്ട യാതൊരു നടപടിയും പൂര്‍ത്തിയായിരുന്നില്ല.
പൊളിച്ച് മാറ്റുന്ന സ്ഥലം മാര്‍ക്ക് ചെയ്തിരുന്നില്ല. കുടുംബങ്ങളെ ജയിലിലടച്ചശേഷമാണ് റവന്യൂ അധികൃതര്‍ പൊളിച്ച് മാറ്റേണ്ട സ്ഥലം മാര്‍ക്ക് ചെയ്തത്. പലരുടേയും കെട്ടിടങ്ങള്‍ പൊളിച്ച് മാറ്റലില്‍ നിന്ന് ഒഴിവാക്കി. ചിലരുടെ കൂടുതലായി ഉള്‍പ്പെടുത്തി. പ്രദേശത്ത് രണ്ട് നീതിയാണ് റവന്യു അധികാരികള്‍ നടപ്പിലാക്കിയത്. ഇത് അക്കമിട്ട് സമരസമിതി അംഗങ്ങള്‍ കമ്മീഷനെ ബോധ്യപ്പെടുത്തി. മേല്‍പാലം നിര്‍മ്മിക്കാനുള്ള തീരുമാനം തന്നെ ദീര്‍ഘ ദൃഷ്ടിയോടെയായിരുന്നില്ല.
സര്‍ക്കാര്‍ ഫണ്ട് കൊള്ളയടിക്കുന്നതോടൊപ്പം 17 പാവപ്പെട്ട കുടംബങ്ങളെ തെരുവിലിറക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. നികുതിദായകനോടുള്ള നീതി നിഷേധം ആര്‍ക്ക് വേണ്ടിയാണെന്ന് ബോധ്യപ്പെടുത്താന്‍ സര്‍ക്കാരിന് ബാധ്യതയുണ്ടെന്ന് ജനകീയ സമരസമിതി നേതാക്കള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: