കൊച്ചി: കൊക്കെയ്ന്‍ കേസില്‍ അറസ്റ്റിലായ നൈജീരിയന്‍ സ്വദേശി ഒക്കാവോ കോളിന്‍സ് പോലീസ് അന്വേഷണവുമായി സഹകരിക്കുന്നില്ല. ചോദ്യം ചെയ്യലിലും തെളിവെടുപ്പിലും ഇയാളുടെ നിസഹകരണം പോലീസിന് തലവേദനയാവുകയാണ്.
കോളിന്സില് നിന്നു കൂടുതല്‍ വിവരങ്ങള്‍ ലഭിക്കാത്തതിനാല്‍ ഇയാളുടെ കൂട്ടാളികളെ കണ്ടെത്താന്‍ പോലീസിന് സാധിക്കുന്നില്ല. അതിനാല്‍ കേസന്വേഷണത്തിലും കാര്യമായ പുരോഗതിയുണ്ടായിട്ടില്ല.
പ്രതിയെ കസ്റ്റഡിയില്‍ വാങ്ങിയ പോലീസ് ഇന്നലെ വിവിധ സ്ഥലങ്ങളില്‍ തെളിവെടുപ്പിനെത്തിച്ചു. കൂട്ടുപ്രതികളായ മോഡലുകള്‍ക്ക് കൊക്കെയ്ന്‍ കൈമാറിയതായി പറയുന്ന റെയില്വേസ്റ്റേഷന് പരിസരമുള്പ്പെടെയുള്ള കേന്ദ്രങ്ങളിലായിരുന്നു തെളിവെടുപ്പ്.
തനിക്ക് കൊക്കെയ്ന്‍ എവിടെനിന്നാണ് ലഭിക്കുന്നതെന്ന് വെളിപ്പെടുത്താന്‍ കോളിന്‍സ് ഇനിയും തയ്യാറായിട്ടില്ല. ഇയാള്‍ എച്ച്ഐവി പോസിറ്റീവാണെന്ന് പറയുന്നുണ്ടെങ്കിലും ഇക്കാര്യം ഇനിയും സ്ഥിരീകരിച്ചിട്ടില്ല. രക്തസാംപിള്‍ പരിശോധനക്കു ശേഷമെ ഇക്കാര്യം സ്ഥിരീകരിക്കാനാകൂയെന്ന നിലപാടിലാണ് പോലീസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: