മുപ്പത്തടം: ബ്രദേഴ്സ് ഓര്ഗനൈസേഷന് ഫോര്‍ മുപ്പത്തടം ബോയ്സിലെ മുപ്പതോളം വരുന്ന ചെറുപ്പക്കാര്‍ തരിശ്പാടത്ത് ഇറക്കിയ കൃഷിയില്‍നിന്ന് നൂറുമേനി വിളവെടുത്തു. നെല്‍കൃഷിയുടെ വിളവെടുപ്പ് സബ്ബ് കളക്ടര്‍ ആര്. സുഹാസ് ഉദ്ഘാടനം ചെയ്തു.
മുപ്പത്തടം വെണ്മണിക്കച്ചാല് പാടശേഖരത്തില്‍ തരിശ്ശായി കിടന്നിരുന്ന 6 ഏക്കറോളം വരുന്ന ഭൂമിയില്‍ കഴിഞ്ഞ മൂന്ന് വര്‍ഷക്കാലമായി യുവാക്കളാണ് കൃഷി ചെയ്യുന്നത്. പൂര്‍ണ്ണമായും ജൈവവളവും, ജൈവകീടനാശിനിയും ഉപയോഗിച്ചാണ് കൃഷി ചെയ്തത്. ആത്മയുടെ പരീക്ഷണ കൃഷിയിടമായി വെണ്മണിക്കച്ചാല് പാടശേഖരത്തെ തെരെഞ്ഞെടുത്തത്.
കൊയ്ത്ത് ഉത്സവത്തിന് കടുങ്ങല്ലൂര്‍ വില്ലേജ് ഓഫീസര്‍ ജലീല്‍, വാര്‍ഡ് മെമ്പര്‍ ഗീതാസുനിള്, കെ. ജി. ജോഷി, വാര്‍ഡ് മെമ്പര്‍, ടി. കെ. ഷാജഹാന് തുടങ്ങിയവര്‍ പങ്കെടുത്തു. അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫ് അഗ്രികള്‍ച്ചര്‍ ബബിത, കൃഷി ഓഫീസര്‍ ഗീത ആര് ചന്ദ്രന്, അസ്സിസ്റ്റന്റ് കൃഷി ഓഫീസര്‍മാരായ വത്സമ്മ കെ.പി, വിവിധ റസിഡന്‍സ് അസ്സോസിയേഷന് ഭാരവാഹികളും പങ്കെടുത്തു.
ഇവിടെ ഉത്പ്പാദിപ്പിച്ച നെല്ല് സപ്ലൈയ്ക്കോയ്ക്ക് കൈമാറും. കാഞ്ചനയിനത്തില്പ്പെട്ട നെല്ലാണ് ഇവിടെ കൃഷി ചെയ്യ്തത്. ഇനിയും പുതിയ തലമുറയെ ഉള്‍പ്പെടുത്തി കൃഷിചെയ്യാനാണ് ആഗ്രഹിക്കുന്നതെന്ന് ക്ലബ്ബ് പ്രസിഡന്റ് പ്രമോദ് എം.എം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: