നെടുമ്പാശ്ശേരി: നെടുമ്പാശ്ശേരി പഞ്ചായത്തിലെ ദുരിതാശ്വാസഫണ്ടിലേക്ക് പണപ്പിരിവിന് വേണ്ടി നടത്തിയ മണികിലുക്കം പരിപാടിയുടെ അഴിമതി പ്രതിപക്ഷം അംഗീകരിച്ചതാണ്. എന്നാല്‍ ഭരണത്തിന്റെ അവസാനഘട്ടത്തില്‍ കൊടുക്കുന്ന വര്‍ക്കുകളുടെ വിഹിതം കിട്ടാതെ വന്നപ്പോള്‍ അഴിമതി ആരോപണവുമായി മുന്നോട്ടുവന്നത് ബിജെപി ആരോപിച്ചു.
ഭരണപക്ഷവും പ്രതിപക്ഷവും ജനങ്ങളെ വിഡ്ഢികളാക്കുകയാണ്. വിജിലന്‍സ് അന്വേഷണം നേരിടുന്ന പഞ്ചായത്ത് പ്രസിഡന്റ് രാജിവയ്ക്കണം, അല്ലെങ്കില്‍ പഞ്ചായത്ത് പ്രസിഡന്റിനെ പുറത്താക്കുവാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാവണംമെന്നും ബിജെപി ആവശ്യപ്പെട്ടു.
ലക്ഷങ്ങള്‍ ചെലവിട്ട് തുരുത്തിശ്ശേരി-മൈലാബി ഇറിഗേഷന്‍ പദ്ധതിയിലും അഴിമതിയുണ്ട്. കോരത്തോട്ടില് കൂടി ഒഴുകുന്ന അഴുക്ക് ജലം മൈലാബി കുളത്തില്‍ ചാടിച്ച് അവിടെനിന്ന് പമ്പ് ചെയ്ത് മറ്റുകുളങ്ങളിലേക്ക് എത്തിക്കുന്ന ജലത്തില്‍ പുഴുവും അട്ടയും നിറഞ്ഞ അഴുക്ക് ജലമാണ്. ഇത് മാരകമായ അസുഖങ്ങള്‍ വിളിച്ചുവരുത്തുമെന്ന് ബിജെപി ആലുവ നിയോജകമണ്ഡലം പ്രസിഡന്റ് എം.എന്‍.ഗോപി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: