പാലാ: രാമപുരത്തിന് സമീപത്തുമുള്ള വിദ്യാലയങ്ങളില്‍ മദ്യ ലഹരിവസ്തുക്കളുടെ ഉപയോഗം വര്‍ദ്ധിച്ചുവരുന്നതായി ആക്ഷേപം. വിദൂരസ്ഥലങ്ങളില്‍ നിന്നും ഇവിടെ താമസിച്ചു പഠിക്കുന്ന കുട്ടികളാണ് ഇരകളാകുന്നതില്‍ ഏറെയും. മയക്കുമരുന്ന് ഉപയോഗിച്ച് രാത്രികാലങ്ങളില്‍ ബഹളമുണ്ടാക്കി സമീപവാസികളെ ശല്യപ്പെടുത്തുന്നത് പതിവായിരിക്കുകയാണ്. പരസ്യമായി മയക്കുമരുന്ന് കുത്തിവയ്ക്കുന്നതായും ആക്ഷേപം ഉണ്ട്. ഏജന്റുമാര്‍ വഴിയാണ് ലഹരിവസ്തുക്കള്‍ ഇവിടേക്ക് വരുന്നത്. ബന്ധപ്പെട്ട അധികാരികള്‍ നടപടിയെടുക്കുന്നില്ലെന്നും പരാതിയുണ്ട്. കഴിഞ്ഞ ദിവസം പാലായില്‍ ചേര്‍ന്ന താലൂക്ക് വികസനസമിതി യോഗത്തിലും ഈ വിഷയം ഗൗരവമുള്ള ചര്‍ച്ചയായി. പൊതുപ്രവര്ത്തകന് എം.ആര് രാജുവാണ് പ്രശ്നം ഉന്നയിച്ചത്.
ഇവിടുത്തെ പല കച്ചവടസ്ഥാപനങ്ങളിലും പാന്‍മസാല തുടങ്ങിയ നിരോധിത വസ്തുക്കള്‍ സുലഭമാണ്. മദ്യം കഴിക്കാനുള്ള സൗകര്യം പോലും ചില വ്യാപാരികള്‍ സ്വന്തം സ്ഥാപനത്തില്‍ ചെയ്തുകൊടുക്കുന്നതായും പരാതി ഉയര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: