ചങ്ങനാശേരി: നഗരത്തില്‍ പോലീസ് നടത്തിയ റെയ്ഡില്‍ ലക്ഷകണക്കിന് രൂപയുടെ നിരോധിത പുകയില ഉല്പന്നങ്ങള് പിടിച്ചു.സെന്‍ട്രല്‍ ജംഗ്ഷനിലെ വാഴൂര്‍ റോഡില്‍ പ്രവര്‍ത്തിക്കുന്ന ബേബിസ്റ്റോഴ്സില് നിന്നും ഒന്നരലക്ഷത്തിലധികം രൂപയുടെ പുകയില ഉല്പന്നങ്ങളാണ് പിടിച്ചെടുത്തത്. സമീപത്തുള്ള പുളിഞ്ചിക്കല്‍ സ്റ്റോഴ്സില്‍ നിന്നും നിരോധിത പുകയില ഉല്പന്നങ്ങള് പിടിച്ചെടുത്തിട്ടുണ്ട്. ഒരുപായ്ക്കറ്റിന് രണ്ടുരൂപ മാത്രം വിലയുള്ള നിരോധിത പുകയില ഉല്പന്നങ്ങള് 30 രൂപയ്ക്കാണ് ചില്ലറ വില്പന നടത്തുന്നത്. ഇക്കാരണത്താല്‍ തന്നെ പിടിച്ചെടുത്ത പുകയില ഉല്പന്നങ്ങള് എത്ര രൂപയുടേതാണെന്ന് കണക്കാക്കാനായിട്ടില്ലെന്ന് പോലീസ് പറഞ്ഞു. ഡി.വൈ.എസ്.പി. കെ. ശ്രീകുമാര്‍, സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വി. എ. നിഷാദ്മോന്, എസ് ഐ. ജെര്ളിന് സ്കറിയ, ഷാഡോ പോലീസുകാരായ കെ. കെ. റെജി, ഇ.ജെ.ജോസഫ്, സിബിച്ചന് എന്നിവരുടെ നേതൃത്വത്തിലാണ് റെയ്ഡ് നടന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: