ചങ്ങനാശ്ശേരി: സേവാഭാരതിയുടെ ആഭിമുഖ്യത്തില്‍ ചങ്ങനാശ്ശേരി താലൂക്ക് സര്‍ക്കാര്‍ ആശുപത്രിയില്‍ പാവപെട്ട രോഗികള്‍ക്ക് വിശ്രമത്തിന് വേണ്ടി 100 കസേരകള്‍ നല്കി. എല്ലാ ഞായറാഴ്ചയും വൈകുന്നേരം ആശുപത്രിയില്‍ സേവാഭാരതി പ്രവര്‍ത്തകര്‍ സൗജന്യമായി ഭക്ഷണവും നല്കുന്നു. ചടങ്ങില്‍ ഡോ. പദ്മകുമാര്‍, ആര് എസ്എസ്താലൂക്ക് സംഘ ചാലക് വി സദാശിവന്, ഗുരുജി സേവസമതിയുടെ സംയോജക് എം. എസ്. വിശ്വനാഥന്, ചങ്ങനശ്ശേരി താലൂക്ക് സേവാഭാരതി സംയോജക് സി. രാജു, ആര്‍എസ്എസ് താലൂക്ക് സേവാ പ്രമുഖ് മനോജ് കുമാര്‍ പായിപ്പാട്, സേവാഭാരതി സഹ സംയോജക് ജി. ജയന്, സൂരജ് സുബ്രഹ്മണ്യന്, പ്രശാന്ത് ഡി., അനില്‍കുമാര്‍, പ്രമോദ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: