പാലാ: നിയമത്തിന് അതീതരാണെന്ന ചിന്ത പോലീസുകാര്‍ ഉപേക്ഷിക്കണമെന്ന് സംസ്ഥാന പോലീസ് കംപ്ലെയിന്‍സ് അതോററ്റി ചെയര്മാന് ഡോ. ജസ്റ്റിസ് കെ. നാരായണക്കുറുപ്പ് പറഞ്ഞു. കൂടുതല്‍ മനുഷ്യത്വപരമായി പ്രവര്‍ത്തിക്കാന്‍ പോലീസ് തയ്യാറാകണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന് ‘പോലീസും മനുഷ്യാവകാശവും’ എന്ന വിഷയത്തെക്കുറിച്ച് സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പോലീസിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്ന മനുഷ്യാവകാശ ധ്വംസനങ്ങള്‍ ലഘൂകരിച്ചു കാണാനാകില്ല. പോലീസ് ജനസേവകരാണ്. നിയമവ്യവസ്ഥ നിലനില്‍ക്കുന്ന രാജ്യമാണ് ഇന്ത്യയെന്ന കാര്യം മറക്കരുത്. പോലീസുകാര്‍ക്കെതിരെ പരാതി ഉന്നയിക്കാന്‍ പൗരന്മാര് മടിക്കേണ്ടതില്ല. മനുഷ്യാവകാശധ്വംസനങ്ങളും നിയമവിരുദ്ധ പ്രവര്‍ത്തികളും ചെയ്യുന്ന പോലീസുകാര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ പോലീസ് കംപ്ലെയിന്റ് അതോറിറ്റി പ്രതിജ്ഞാബദ്ധമാണ്. നിയമവിരുദ്ധ നടപടികള്‍ക്ക് കൂട്ടുനില്‍ക്കുന്ന പോലീസുകാര്‍ക്കെതിരെ സ്വമേധയാ കേസെടുക്കുമെന്നും ജസ്റ്റിസ് പറഞ്ഞു. ഫൗണ്ടേഷന് ചെയര്മാന് എബി.ജെ ജോസ് അധ്യക്ഷതവഹിച്ചു. അഡ്വ. സന്തോഷ് മണര്‍കാട്, സാംജി പഴേപറമ്പില്‍, ബിനു പെരുമന എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: