വൈക്കം: വൈക്കം ശ്രീമഹാദേവക്ഷേത്രത്തില്‍ കുംഭാഷ്ടമി ദര്‍ശനം ഇന്ന്. വെളുപ്പിന് 4.30 ന് ആര് അഷ്ടമിദര്‍ശനം. വൈകിട്ട് 4 ന് ഉദയനാപുരത്തപ്പനും വൈക്കത്തപ്പന്റെയും കിഴക്കോട്ടുള്ള എഴുന്നള്ളത്താണ് കുംഭാഷ്ടമിയിലെ ഏറ്റവും പ്രധാനപ്പെട്ട ചടങ്ങ്. ഉദയനാപുരത്തപ്പന്റെ എഴുന്നള്ളിപ്പ് വൈകിട്ട് നാലിന് വൈക്കം ക്ഷേത്രത്തില്‍ എത്തും. തുടര്‍ന്ന് വൈക്കത്തപ്പന്റെയും ഉദയനാപുരത്തപ്പന്റെയും കൂടിയെഴുന്നള്ളിപ്പ് ക്ഷേത്രത്തിന് പ്രദക്ഷിണം വയ്ക്കും. തുടര്‍ന്നാണ് കിഴക്കോട്ട് എഴുന്നള്ളിപ്പ്. ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരനടയില്‍ നൂറ്കണക്കിന് ഭക്തര്‍ നിറപറയും നിലവിളക്കും വച്ച് വൈക്കത്തപ്പനെ വരവേല്‍ക്കും.
അതിനുശേഷമാണ് കള്ളാട്ടുശ്ശേരിയിലേക്കുള്ള എഴുന്നള്ളിപ്പ് പുറപ്പെടുന്നത്. വൈക്കം ക്ഷേത്രത്തിന്റെ അധീനതയിലുള്ള പ്രദേശങ്ങളില്‍ വൈക്കത്തപ്പനും പുത്രനായ ഉദയനാപുരത്തപ്പനും പ്രദേശത്തിന്റെയും ജനങ്ങളുടെയും ക്ഷേമവും ഐശ്വര്യവും നേരിട്ട് കാണുന്നു എന്നാണ് ഈ എഴുന്നള്ളിപ്പിന്റെ വിശ്വാസം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: