കോട്ടയം: കേരള ചലച്ചിത്ര അക്കാദമി കോട്ടയത്ത് സംഘടിപ്പിച്ചിട്ടുള്ള രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് തിരക്കേറുന്നു. മൂന്നു ദിവസമായി കോട്ടയം ആനന്ദ്, ആഷ തീയേറ്ററുകളില്‍ വിവിധ ദേശങ്ങളില്‍ നിന്നെത്തിയ ചിത്രങ്ങളുടെ പ്രദര്‍ശനത്തിനാണ് പ്രേക്ഷകരുടെ തിരക്ക്. ഇന്ന് ആഷാ തീയേറ്ററില്‍ രാവിലെ 10.45ന് സാഫി യസ്തദിനയന് സംവിധാനം ചെയ്ത ഇറാനിയന്‍ ചിത്രം വാട്ട്സ് ദ ടൈം ഇന്‍ യുവര്‍ വേള്‍ഡ്്, 2.15ന് എന്‍.കെ. മുഹമ്മദ് കോയ സംവിധാനം ചെയ്ത ആലിഫ്, 6.15ന് ജാക്ക് സാഖാ സംവിധാനം ചെയ്ത മെക്സിക്കന്‍ ചിത്രം വണ്‍ ഫോര്‍ ദ റോഡ്, 8.15ന് എസ്.യു. അരുണ്‍ കുമാര്‍ സംവിധാനം ചെയ്ത പന്നയാരും പത്മിനിയും എന്നീ സിനിമകള്‍ പ്രദര്‍ശിപ്പിക്കും. ആനന്ദ് തീയേറ്ററില്‍ രാവിലെ 11ന് കാന്‍ മുജ്ദേസി സംവിധാനം ചെയ്ത ടര്‍ക്കി ചിത്രം ശിവാസ്, 2.30ന് സിദ്ധാര്‍ഥ് ശിവ സംവിധാനം ചെയ്ത സഹിര്‍, 6ന് മഖ്മല്‍ബഫ് സംവിധാനം ചെയ്ത ജോര്‍ജിയന്‍ ചിത്രം ദ പ്രസിഡന്റ്, രാത്രി 8.30ന് മനോജ മിച്ചഗണ്‍ സംവിധാനം ചെയ്ത 89 എന്നീ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: