ആലപ്പുഴ: ജില്ലയിലെ വിവിധ ഭാഗങ്ങളിലെ നിരത്തുകള്ക്കരികില് അനധികൃതമായി പൂഴി, ഗ്രാവല്‍, മണ്ണ് എന്നിവ കൂട്ടിവച്ചിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത് പൊതുജനങ്ങള്‍ക്കും വാഹന ഗതാഗതത്തിനും തടസമുണ്ടാക്കുന്നതായും അപകടങ്ങള്‍ക്ക് കാരണമാകുന്നതായും പരാതി ഉയര്‍ന്നിട്ടുണ്ട്. ഈ സാഹചര്യത്തില്‍ റോഡരികിലെ മണല്ക്കൂനകള് മറ്റൊരു അറിയിപ്പു കൂടാതെ നീക്കം ചെയ്യുമെന്ന് കളക്ടര്‍ എന്‍. പത്മകുമാര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: