ആലപ്പുഴ: ഓച്ചിറ അനിയന്‍സ് ഹാളില്‍ പ്രവര്‍ത്തിക്കുന്ന ഗാന്ധി സ്മാരകനിധി യുവജനവേദിയുടെ ആഭിമുഖ്യത്തില്‍ പട്ടികജാതിയിലുള്ള രണ്ട് പെണ്‍കുട്ടികളുടെ വിവാഹം സൗജന്യമായി നടത്തും. ഇതോടൊപ്പം 10,001 രൂപയുടെ ഗാന്ധിയന്‍ അവാര്‍ഡും 30 മെറിറ്റ് അവാര്‍ഡുകളും വിതരണം ചെയ്യും. സൗജന്യ തിമിര ശസ്ത്രക്രിയാ ക്യാമ്പും സംഘടിപ്പിക്കും. അന്നേദിവസം നടത്തുന്ന വിവാഹത്തില്‍ മംഗല്യവതികളാകുവാന് താത്പര്യമുള്ള പെണ്‍കുട്ടികളുടെ രക്ഷിതാക്കളില്‍ നിന്ന് പഞ്ചായത്ത് അംഗം സാക്ഷ്യപ്പെടുത്തിയ അപേക്ഷകള്‍ ഈമാസം 15ന് മുമ്പ് ലഭിക്കണമെന്ന് ഗാന്ധി സ്മാരക സേവാ കേന്ദ്രം പ്രസിഡന്റ് എസ്. ശശിധരന് പത്രസമ്മേളനത്തില്‍ അറിയിച്ചു. കണ്‍വീനര്‍ സ്വാമി സുനില്‍ സിത്താര്‍, സെക്രട്ടറി സിന്ധു വി.ക്ലാപ്പന, കോര്‍ഡിനേറ്റര്‍ സുനില്‍കുമാര്‍, മണിയമ്മ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: