കുട്ടനാട്: ചെമ്പുംപുറം ഗവ. യുപി സ്കൂള്‍ ശതാബ്ദി നിറവില്‍. ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ആഘോഷങ്ങള്‍ മാര്‍ച്ച് 14ന് ആരംഭിക്കും. ഒന്നാം ക്ലാസ് മുതല്‍ ഏഴാം ക്ലാസ് വരെ മുന്നൂറിലേറെ കുട്ടികള്‍ പഠിച്ചിരുന്ന സ്ഥാനത്ത് ഇപ്പോള്‍ 75 കുട്ടികളിലേക്കു ചുരുങ്ങി. മെച്ചപ്പെട്ട ക്ലാസ് മുറികളും മറ്റും സ്കൂളിനെ മികച്ച നിലവാരത്തിലേക്ക് ഉയര്‍ത്തിയിട്ടുണ്ടെങ്കിലും കളിസ്ഥലം ഇല്ലാത്തതിന്റെ കുറവുണ്ട്. ശതാബ്ദി ആഘോഷങ്ങള്‍ വിളംബരം ചെയ്തു 14നു മൂന്നിനു റാലി സംഘടിപ്പിക്കും. പഞ്ചായത്ത് പ്രസിഡന്റ് പി. രത്നമ്മ റാലി ഫ്ളാഗ് ഓഫും കൊടിക്കുന്നില്‍ സുരേഷ് എംപി സമ്മേളന ഉദ്ഘാടനവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രതിഭാ ഹരി ഗുരുവന്ദനവും നിര്‍വഹിക്കും. തോമസ് ചാണ്ടി എംഎല്‍എ അദ്ധ്യക്ഷത വഹിക്കും. ഡിഡി: ജിമ്മി കെ.ജോസ് ശതാബ്ദി സന്ദേശം നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: