ചേര്‍ത്തല: യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രേരണക്കുറ്റത്തിന് ഭര്‍ത്താവ് ഉള്‍പ്പെടെ മൂന്നുപേര്‍ക്ക് തടവു ശിക്ഷ. പട്ടണക്കാട് പഞ്ചായത്ത് പത്താം വാര്‍ഡ് വഞ്ചിപുരയ്ക്കല്‍ ജൂബിഷി (ബൈജു)ന്റെ ഭാര്യ ബിന്ദു (27)വിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിലാണ് ചേര്‍ത്തല അസി.സെഷന്‍സ് കോടതി ജൂബിഷിനെയും മാതാവിനേയും സഹോദരിയെയും ശിക്ഷിച്ചത്. ജൂബിഷിന് അഞ്ച് വര്‍ഷം തടവും 50,000 രൂപ പിഴയും ഇയാളുടെ അമ്മ പ്രഭാവതി, സഹോദരി ജാന്‍സി എന്നിവര്‍ക്ക് രണ്ട് വര്‍ഷം തടവും 10,000 രൂപയുമാണ് ശിക്ഷ.
2006 ജനുവരി 24നാണ് ബിന്ദു മരിച്ചത്. വിഷം ഉള്ളില്‍ ചെന്ന നിലയിലാണ് ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ എത്തിച്ചത്. മര്‍ദനമേറ്റതിനെ തുടര്‍ന്ന് ബിന്ദു നേരത്തെ തുറവൂര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടുകയും ഭര്‍ത്താവിനെതിരെ മൊഴി നല്‍കുകയും ചെയ്തിരുന്നു. സബ് ജഡ്ജി എഫ്. ആഷിതയാണ് ശിക്ഷ വിധിച്ചത്. ജൂബിഷിനെ ജയിലിലേക്ക് മാറ്റി. മറ്റ് രണ്ടുപേര്‍ക്കും വിധിക്കെതിരെ അപ്പീല്‍ നല്‍കുന്നതിന് താത്കാലിക ജാമ്യവും അനുവദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: