ആലപ്പുഴ: ലീഗല്‍ മെട്രോളജി ഉദ്യോഗസ്ഥരുടെ പരിശോധന തടസപ്പെടുത്തിയ സംഭവത്തില്‍ ആലപ്പുഴ കനാല്‍ വാര്‍ഡ് സ്വദേശിക്ക് തടവും പിഴയും. സ്റ്റാന്‍ഡേര്‍ഡ് ഓഫ് വെയ്റ്റസ് ആന്റ് മെഷേഴ്സ് (എന്‍ഫോഴ്സ്മെന്റ്) ആക്ട് പ്രകാരം ഒന്നേകാല്‍ വര്‍ഷം തടവിനും 1000 രൂപ പിഴയുമാണ് ആലപ്പുഴ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് പി.കെ. ശശികുമാര്‍ വിധിച്ചത്. 2009 സപ്തംബറിലാണ് കേസിനാസ്പദമായ സംഭവം. ആലപ്പുഴ ചാത്തനാട് പ്രവര്‍ത്തിക്കുന്ന മീറ്റ് സ്റ്റാളില്‍ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയപ്പോള്‍ മുദ്ര ചെയ്യാതെ ഉപയോഗിച്ച അളവുതൂക്ക ഉപകരണങ്ങള്‍ പിടിച്ചെടുക്കുന്നത് തടയുകയും പരിശോധനാ സംഘത്തെ അസഭ്യം പറയുകയും ആക്രമിക്കുകയും ചെയ്തെന്നാണ് കേസ്. പ്രോസിക്യൂഷന് വേണ്ടി അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ ജോസ് കെ.ജോയ് ഹാജരായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: