മാവേലിക്കര: അമിത വേഗതയില്‍ നിയന്ത്രണം വിട്ട ടിപ്പര്‍ ലോറി കാറില്‍ ഇടിച്ച ശേഷം റോഡരികില്‍ പാര്‍ക്കു ചെയ്തിരുന്ന കാറിലിടിച്ചു. ഇടിയുടെ ആഘാതത്തില്‍ കാര്‍ തോട്ടിലേക്കു മറിഞ്ഞു. മാര്‍ച്ച് 11ന് രാവിലെ 11ന് കായംകുളം-തിരുവല്ല സംസ്ഥാന പാതയില്‍ ചെട്ടികുളങ്ങര ക്ഷേത്ര ജങ്ഷനു സമീപമായിരുന്നു അപകടം. അമിത വേഗതയില്‍ വടക്കു ഭാഗത്തേക്കു പോയ ടിപ്പര്‍ ലോറി ഹമ്പില്‍ കയറി നിയന്ത്രണം വിടുകയായിരുന്നു. ഇതേ ദിശയില്‍ പോയ മറ്റൊരു കാറിന്റെ വശത്ത് ഇടിച്ച ശേഷമാണ് പാര്‍ക്കു ചെയ്തിരുന്ന കാറില്‍ ഇടിച്ചത്. ചെട്ടികുളങ്ങരയില്‍ ഫാന്‍സി സ്ഥാപനം നടത്തുന്ന ചാലക്കുടി സ്വദേശി ജോണിന്റേതാണ് തോട്ടിലേക്കു മറിഞ്ഞ കാര്‍. റോഡില്‍ തിരക്കു കുറഞ്ഞിരുന്നതിനാലാണ് വന്‍ അപകടം ഒഴിവായത്. പിന്നീട് ക്രെയിന്‍ ഉപയോഗിച്ചാണ് കാര്‍ ഉയര്‍ത്തിയത്. അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: