ചേര്‍ത്തല: കെഎസ്ആര്‍ടിസി സര്‍വീസുകള്‍ കുറച്ചു, ചേര്‍ത്തല അരൂക്കുറ്റി റൂട്ടില്‍ യാത്രാക്ലേശം രൂക്ഷം, സ്വകാര്യ ബസ് ലോബിയെ സഹായിക്കുവാനുള്ള അധികൃതരുടെ നീക്കമാണിതിന് പിന്നിലെന്ന് ആക്ഷേപം. ചേര്‍ത്തലയില്‍ നിന്ന് പൂച്ചാക്കല്‍ വഴി എറണാകുളം ഇന്‍ഫോപാര്‍ക്കിലേക്കും, അരൂക്കുറ്റി വഴി അമൃതാ ആശുപത്രിയിലേക്കും, തൈക്കാട്ടുശേരിയില്‍ നിന്ന് ചേര്‍ത്തല വഴി ആലപ്പുഴയിലേക്കും, പള്ളിപ്പുറം എംഎല്‍എ റോഡ് വഴി എറണാകുളം ഹൈക്കോടതിയിലേക്കുമുള്ള സര്‍വീസുകള്‍ മുടങ്ങിയിട്ട് നാളുകളേറെയായി.
ശബരിമലയിലേക്ക് ഉത്സവ സമയത്ത് കൂടുതല്‍ സര്‍വ്വീസുകള്‍ അയക്കേണ്ടതിനാലാണ് യാത്രക്കാര്‍ക്ക് ഏറെ സൗകര്യപ്രദമായ എറണാകുളം ഇന്‍ഫോപാര്‍ക്കിലേക്കുള്ള ബസ് സര്‍വീസ് നിര്‍ത്തിയതെന്നാണ് അധികൃതരുടെ വിശദീകരണം. വൈകാതെ തന്നെ സ്പെയര്പാര്ട്ട്സിന്റെയും മറ്റും ദൗര്‍ലഭ്യം ചൂണ്ടിക്കാട്ടി മറ്റു സര്‍വീസുകളും ഇതര റൂട്ടുകളിലൂടെയാക്കി.
പതിനായിരത്തോളം രൂപ വരെ പ്രതിദിനം കളക്ഷന്‍ ലഭിച്ചിരുന്ന സര്‍വീസുകളാണ് നിര്‍ത്തിയവയില്‍ പലതും. സര്‍വീസുകള്‍ മുടങ്ങിയതോടെ ഈ മേഖലയിലെ യാത്രക്കാര്‍ ദുരിതത്തിലായി. സ്വകാര്യ ബസ് ലോബിയെ സഹായിക്കുവാനാണ് അരൂക്കുറ്റി റൂട്ടിലെ ബസ് സര്‍വീസുകളുടെ എണ്ണം അധികൃതര്‍ വെട്ടിക്കുറച്ചതെന്നാണ് യാത്രക്കാരുടെ പരാതി. ഇതിനെതിരെ വകുപ്പ് മന്ത്രിക്കും ഉന്നത ഉദ്യോഗസ്ഥര്‍ക്കും പരാതി നല്‍കുമെന്ന് നാട്ടുകാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: