മാന്നാര്‍: പമ്പ-അച്ചന്‍കോവില്‍ ആറുകളുടെ കൈവഴിയായി ഒഴുകുന്ന കുട്ടമ്പേരൂര്‍ ആറ് 2000വര്‍ഷങ്ങള്‍ക്ക് മുന്‍പ് മനുഷ്യനാല്‍ നിര്‍മ്മിക്കപ്പെട്ടതാണെന്ന് ചരിത്രകാരന് ഡോ.എം.ജി. ശശിഭൂഷണ്‍. അനധികൃത കൈയേറ്റത്തെ തുടര്‍ന്ന് കുട്ടംമ്പേരൂര്‍ ആറിന്റെ ദുരവസ്ഥയില്‍ ചെങ്ങന്നൂര്‍ ദേശമുദ്ര സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ക്രിസ്തുവര്‍ഷത്തിനും മുന്‍പ് പരുമല-പാണ്ടനാട് അതിര്‍ത്തിയില്‍ പമ്പാനദിയില്‍ നെല്ക്കിണ്ട എന്ന പേരില്‍ ഒരു തുറമുഖ കേന്ദ്രം ഉണ്ടായിരുന്നു. ഇവിടേയ്ക്ക് പാശ്ചാത്യരാജ്യങ്ങളില്‍ നിന്നും പായ്കപ്പലുകളില്‍ ചരക്കുകള്‍ എത്തിയിരുന്നു. ഇത്തരത്തില്‍ നാക്കടയെയും ഉളുന്തിയെയും തമ്മില്‍ ബന്ധിപ്പിക്കുന്ന കപ്പല്‍ചാലായിരുന്നു കുട്ടംമ്പേരൂര്‍ ആറെന്ന് അദ്ദേഹം പറഞ്ഞു. ദേശമുദ്ര പ്രസിഡന്റ് ഫാ.ഏബ്രഹാം കോശി അദ്ധ്യക്ഷത വഹിച്ചു.
പമ്പാ പരിരക്ഷണസമിതി സെക്രട്ടറി എന്‍.കെ.സുകുമാരന്‍നായര്‍, എസ്.ഡി. വേണുകുമാര്‍, പ്രൊഫ.പി.ഡി. ശശിധരന്, അഡ്വ.അനില്‍വിളയില്‍, പാണ്ടനാട് രാധാകൃഷ്ണന്, വി.വി. രാമചന്ദ്രന്‍നായര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. മികച്ച കര്‍ഷകനായ ഡോ.ജി.ഗോപകുമാര്‍, കര്‍ഷക തൊഴിലാളി വള്ളപ്പുരയില്‍ കുഞ്ഞുകുഞ്ഞ്, വെങ്കലപാത്ര ശില്‍പ്പി കൃഷ്ണനാചാരി, കുട്ടംമ്പേരൂര്‍ ആറിനെ കുറിച്ച് ഗവേഷണം നടത്തിയ പി.എം. മാധവന്‍കുട്ടിനായര്‍, പള്ളിപ്പാന ആചാര്യന് പി.കെ. കൃഷ്ണന് ആശാന് എന്നിവരെ ആദരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: