പാലാ: ശബരി റെയില്‍വേ പാതയുടെ പുതിയ അലൈന്മെന്റ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കീഴമ്പാറ ദീപ്തി ആക്ഷന്‍ കൗണ്‍സില്‍ നടത്തിവരുന്ന സായാഹ്ന റിലേ സത്യാഗ്രഹ സമരം 2 വര്‍ഷം പിന്നിട്ടു. ഇതോടനുബന്ധ്ിച്ച് ചേര്‍ന്ന പ്രത്യേക സമ്മേളനം എന്‍ സി പി സംസ്ഥാന ട്രഷര്‍ മാണി സി കാപ്പന് ഉദ്ഘാടനം ചെയ്തു. ആക്ഷന്‍ കൗണ്‍സില്‍ ചെയര്മാന് ടോമി തെങ്ങുംപള്ളി അദ്ധ്യക്ഷം വഹിച്ചു. സി പി എം പാലാ ഏരിയാ സെക്രട്ടറി വി ജി വിജയകുമാര്‍,ബെന്നി മൈലാടൂര്‍, സി ആര് ഉണ്ണികൃഷ്ണന് നായര്‍, വി എല്‍ തങ്കച്ചന്, ജോസ് കുറ്റയാനിമറ്റം ,സി കെ ഹരിഹരന് നായര്‍,മോഹനന് കൊട്ടാരം എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: