പാലാ: ഇടനാട്, വലവൂര്‍, പാറത്തോട് ഭാഗങ്ങളില്‍ ഡിവൈഎഫ്ഐ നടത്തുന്ന അക്രമങ്ങളിലും ബിജെപി, ആര്‍എസ്എസ്, വിവിധക്ഷേത്ര സംഘടനകള്‍ എന്നിവയുടെ കൊടിയും പരസ്യബോര്‍ഡുകളും നശിപ്പിച്ചതിലും പ്രതിഷേധിച്ച് വലവൂര്‍ പേണ്ടാനംവയലില്‍ സംഘ വിവിധ ക്ഷേത്ര സംഘടനകളുടെ നേതൃത്വത്തില്‍ പ്രകടനവും യോഗവും നടത്തി. അഡ്വ. നാരായണന് നമ്പൂതിരി, ടി.ആര്. നരേന്ദ്രന്, മോഹനന് പനയ്ക്കല്‍, രഞ്ജിത്ത്, ടി.ഡി. ബിജു. ദിലീപ് വള്ളിച്ചിറ, പി.വി. ചന്ദ്രന്, രാജേഷ് തമ്പലക്കാട്, രാജേഷ് പൂവരണി, ജയേഷ് എന്നിവര്‍ നേതൃത്വം നല്കി. പാറത്തോട് നടന്ന യോഗത്തില്‍ നാരായണന് നമ്പൂതിരി, പി.വി. ചന്ദ്രന്, ടി.ആര്. നരേന്ദ്രന് എന്നിവര്‍ സംസാരിച്ചു. വള്ളിച്ചിറ, വലവൂര്‍, ഇടനാട്, പേണ്ടാനംവയല്‍ ഭാഗങ്ങളില്‍ സിപിഎം, ഡിവൈഎഫ്ഐ സംഘടനകള്‍ വിട്ട് ബിജെപി, ആര്‍എസ്എസ്, ബിഎംഎസ് സംഘടനകളിലേക്ക് അടുത്ത നാളുകളില്‍ നിരവധി പ്രവര്‍ത്തകര്‍ ചേര്‍ന്നിരുന്നു. ഇതില്‍ കലിപൂണ്ട സിപിഎം, ഡിവൈഎഫ്ഐ നേതൃത്വം കഴിഞ്ഞ ദിവസങ്ങളില്‍ ഇവിടെ സംഘര്‍ഷാവസ്ഥ സൃഷ്ടിക്കുകയും മുഖ്യശിക്ഷകനെ ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: