നാരാങ്ങാ നീരിന്റെ ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് അറിയാമോ?. ചെറുനാരങ്ങാനീരില് അടങ്ങിയിട്ടുള്ള വിറ്റാമിന്‍ സി ചര്‍മത്തിന്റെ തിളക്കം കൂട്ടുന്നതിന് ഉത്തമമാണ്. ഇതിലടങ്ങിയിട്ടുള്ള ആന്റി ഓക്സിഡന്റുകള്‍ രക്തചംക്രമണം കൂട്ടുന്നതിനും ചര്‍മ്മത്തിന് ആരോഗ്യവും നല്കുന്നു. നല്ലപോലെ തണുത്ത വെള്ളത്തില്‍ നാരങ്ങാനീരും ചേര്‍ത്ത് മുഖം കഴുകിയാലും തിളക്കം വര്‍ധിക്കും.
നാരങ്ങാ നീര് പിഴിഞ്ഞ് ഇതില്‍ അല്പം തേനും ചേര്‍ത്ത് കഴിക്കുന്നതിലൂടെ വണ്ണം കുറയ്ക്കാന്‍ സാധിക്കും. തക്കാളി നീരും നാരങ്ങാനീര് ചേര്‍ത്ത് കുഴമ്പുരൂപത്തിലാക്കി മുഖത്ത് പുരട്ടി കുറച്ചുനേരം കഴിഞ്ഞ് കഴുകിക്കളയുക. പാടുകള്‍ അകറ്റാന്‍ ഇതിലൂടെ സാധിക്കും. നാരങ്ങാനീര്, വെള്ളരിക്കാനീര്, മഞ്ഞള്‍ എന്നിവ ചേര്‍ത്ത മിശ്രിതം മുഖത്തുപുരട്ടി ഒരു മണിക്കൂറിനുശേഷം കഴുകിക്കളയുക. തിളക്കമുള്ള ചര്‍മം ഇതിലൂടെ സ്വന്തമാക്കാം.
മുഖക്കുരു അകറ്റാന്‍ രണ്ടു ചെറു നാരകത്തിന്റെ തളിരിലയും ഒരു ചെറിയ കഷ്ണം മഞ്ഞളും കൂട്ടിയരച്ച് മുഖക്കുരുവുള്ള ഭാഗത്ത് പുരട്ടി അരമണിക്കൂര്‍ കഴിഞ്ഞ് ഇളംചൂട് വെള്ളത്തില്‍ കഴുകുക.
കുറച്ച് ചെറുപയര്‍ നന്നായി അരച്ച ശേഷം അര സ്പൂണ്‍ നാരങ്ങാനീരും ഒരു നുളള് ഇന്തുപ്പും ഒരു സ്പൂണ്‍ മഞ്ഞളും ചേര്‍ത്ത് പാലില്‍ കുഴച്ച് മുഖത്തുപുരട്ടുക. ഉണങ്ങിക്കഴിയുമ്പോള്‍ ചെറുചൂടുവെള്ളം ഉപയോഗിച്ച് കഴുകിക്കളയുക. പാടുകള്‍ അകലാന്‍ ഈ മാര്‍ഗം നല്ലതാണ്. കൈമുട്ടുകളിലെ കറുപ്പ് മാറ്റാന്‍ പുതിനയിലയും നാരകത്തിന്റെ തളിരിലയും ചേര്‍ത്ത് നന്നായി അരച്ച് നാരങ്ങാനീരും ചേര്‍ത്ത് പുരട്ടുക. നാരങ്ങാ നീര് നല്ലൊരു ഹെയര്‍കണ്ടീഷണര്‍ കൂടിയാണ്.
നാരങ്ങാ നീര് പതിവായി തലയോട്ടിയില്‍ തേച്ചാല്‍ താരന് അകലും. ഹെന്നയുമായി ചേര്‍ത്ത് തേച്ചാല്‍ മുടിക്ക് നല്ല തിളക്കവും കരുത്തും ലഭിക്കും. മുഖക്കുരു അകലാന്‍ ചന്ദനം, വെള്ളരിക്കാ നീരില്‍ ചേര്‍ത്തിളക്കിയ മിശ്രിതം പതിവായി മുഖത്തു പുരട്ടണം.
എണ്ണമയമുള്ള ചര്‍മ്മമുള്ളവര്‍ ഒരു ടേബിള്‍ സ്പൂണ്‍ ഓട്ട്മീല്‍ പൊടി, അര ടേബിള്‍സ്പൂണ്‍ ചെറുനാരങ്ങാ നീര്, മൂന്നു ടീ സ്പൂണ്‍ പാല് എന്നിവ ചാലിച്ച് ദേഹത്ത് പുരട്ടി അരമണിക്കൂര്‍ കഴിഞ്ഞ് കഴുകിക്കളയുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: