ന്യുദല്‍ഹി: കരഭൂമി നിശ്ചയിക്കുന്നത് സംബന്ധിച്ച ഹൈക്കോടതി വിധി സുപ്രീം കോടതി സ്റ്റേ ചെയ്തു. നിലവിലെ സ്ഥിതി വിലയിരുത്തിയ ശേഷം നെല്‍വയല്‍ കരഭൂമിയായി കണക്കാക്കാനാവില്ലെന്ന് സുപ്രീം കോടതി ഉത്തരവിട്ടു.
നിലവിലെ ഭൂമി കരഭൂമിയായി കണക്കാക്കണമെങ്കില്‍ ഭൂവിനിയോഗ നിയമം, നെല്‍വയല്‍ സംരക്ഷണ നിയമം എന്നിവ അനുസരിച്ച് കരഭൂമിയാണെന്നുള്ള അനുമതി വേണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു.
ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാരാണ് സുപ്രീം കോടതിയെ സമീപിച്ചത്. ആധാരത്തിലോ മറ്റോ നിലം എന്നു കാണിച്ചിട്ടുണ്ടെങ്കില്‍ അത് കരഭൂമിയായി കണക്കാക്കാമെന്നായിരുന്നു ഹൈക്കോടതി വിധി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: