പറവൂര്‍: പറവൂര്‍ നഗരസഭ തയ്യാറാക്കിയ മാസ്റ്റര്‍പ്ലാനിനെ സംബന്ധിച്ച് പറവൂരിലെ റസിഡന്റ്സ് അസോസിയേഷനുമായി ചര്‍ച്ചനടത്തിയെന്ന് നഗരസഭ ചെയര്‍പേഴ്സന്റെ വാദം വാസ്തവവിരുദ്ധമാണെന്ന് താലൂക്ക് റസിഡന്റ്സ് അസോസിയേഷന് അപെക്സ് കൗണ്‍സില്‍.
മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കിയതിലോ പിന്നീട് നടന്ന ചര്‍ച്ചകളിലോ റസിഡന്റ്സ് അസോസിയേഷന് പ്രതിനിധികളെ ഉള്‍പ്പെടുത്തിയിട്ടില്ല.
മാസ്റ്റര്‍പ്ലാനിലെ അപാകതകളെക്കുറിച്ച് 2013 ജൂലൈ 22-ാം തീയതി നല്കിയ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും നഗരസഭ പരിഗണിക്കാതെ തള്ളിക്കളയുകയാണ് ചെയ്തതെന്ന് വിവരാവകാശരേഖയില്‍ വ്യക്തമാക്കി. മാസ്റ്റര്‍പ്ലാനിലെ അപാകതകള്‍ പരിഹരിക്കാന്‍ ശക്തമായ സമരപരിപാടികള്‍ക്ക് രൂപംകൊടുക്കാന്‍ പറവൂര്‍ താലൂക്ക് റസിഡന്റ്സ് അസോസിയേഷന് അപെക്സ് കൗണ്‍സില്‍ തീരുമാനിച്ചു.
കോടതിയെ സമീപിക്കുമെന്നും നിലവിലെ മാസ്റ്റര്‍പ്ലാനിലെ അപാകതകള്‍ തിരുത്തി മറ്റൊരു മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കണമെന്നും സെക്രട്ടറി ജോര്‍ജ്ജ് വര്‍ക്കി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: