ആലുവ: രണ്ടര ഏക്കര്‍ വിസ്തൃതിയുള്ള പോട്ടച്ചിറ കുളം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് വിവിധ ഹൈന്ദവ സംഘടനകളുടെ നേതൃത്വത്തില്‍ പ്രത്യക്ഷ സമരത്തിനൊരുങ്ങുന്നു. എടത്തല ഗ്രാമപഞ്ചായത്തിലെ 18 മുതല്‍ 21 വരെയുള്ള വാര്‍ഡുകളിലേയും ചൂര്‍ണ്ണിക്കര, കളമശ്ശേരി പ്രദേശത്തുള്ളവര്‍ക്കും ഗുണകരമായി നിലകൊള്ളുന്നതാണ് പോട്ടച്ചിറ കുളം.
നാട്ടുകാര്‍ ഇതുസംബന്ധിച്ച് നിരവധി നിവേദനങ്ങള്‍ ബന്ധപ്പെട്ടവര്‍ക്കും നല്‍കിയിരുന്നു. എന്നാല്‍ യാതൊരുവിധ പരിഹാരവും കാണാത്ത സാഹചര്യത്തിലാണ് വിവിധ ഹൈന്ദവ സംഘടനകളെ അണിനിരത്തി സമരത്തിന് ഒരുങ്ങുന്നത്.
ഹിന്ദു ഐക്യവേദി നൊച്ചിമ യൂണിറ്റ് പ്രസിഡന്റ് ലിജിന്കുമാറിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ വിവിധ സംഘടനാ പ്രതിനിധികളായ പി.എസ്. ശശിധരന്, കെ.കെ. വിദ്യാധരന്, കെ.ജി. അപ്പുക്കുട്ടന്, ടി.എന്‍. തങ്കപ്പന്, എം.കെ. അയ്യപ്പന്, ശശി സാഫല്യം, എ.പി. സന്തോഷ് എന്നിവര്‍ സംസാരിച്ചു. പ്രദീപ് പെരുംപടന്ന യോഗം ഉദ്ഘാടനം ചെയ്തു. ജിനേഷ് സ്വാഗതവും ഹരിദാസ് നന്ദിയും പറഞ്ഞു. എം.വി. കവിദാസ് കണ്‍വീനറായി സമരസമിതി രൂപീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: