കടുത്തുരുത്തി: മാഞ്ഞൂര്‍ ഗ്രാമപഞ്ചായത്തിലെ പാടശേഖരങ്ങള്‍ അധികൃതരുടെ ഒത്താശയോടെ വ്യാപകമായി നികത്തുന്നു. മാഞ്ഞൂര്‍ സൗത്തിലുള്ള പാടശേഖരങ്ങളാണ് നൂറുകണക്കിന് ടിപ്പറുകളില്‍ മണ്ണടിച്ച് നികത്തുന്നത്. ഇതിനു മുമ്പ് ആര്‍ഡിഒയുടെ സ്റ്റോപ്പ് മെമ്മോ നല്‍കിയതിനെത്തുടര്‍ന്ന് നിലം നികത്തുന്നതിനുള്ള ശ്രമം പരാജയപ്പെട്ടിരുന്നു. ഭരണകക്ഷി നേതാക്കളുടെ ഒത്താശയോടയാണ് വീണ്ടും തുടങ്ങിയത്. പരാതി പറയുന്നവരെ കള്ളക്കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തുന്നതായി പരാതിയുണ്ട്. മാഞ്ഞൂര്‍ സൗത്തിലും മള്ളിയൂര്‍ ക്ഷേത്രപരിസരത്തും ഉള്ള പാടശേഖരങ്ങളിലേക്ക് കുറവിലങ്ങാട്, തോട്ടുവ ഭാഗത്തുള്ള മലനിരകള്‍ ഇടിച്ചുനിരത്തി മണ്ണുകൊണ്ടുവന്നിടുകയാണ്. വില്ലേജ് ആഫീസര്‍ ആരുടെയും പരാതിപോലും കേള്‍ക്കാന്‍ തയ്യാറാകുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: