പായിപ്പാട്: അന്യസംസ്ഥാന തൊഴിലാളിയുടെ പണവും മൊബൈല്‍ഫോണും പിടിച്ചുപറിച്ച കേസില്‍ നാലുമലയാളി യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. പായിപ്പാട് മുണ്ടുകോട്ട കളപ്പുരയ്ക്കല്‍ തങ്കച്ചന്റെ വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന ബംഗാള്‍ സ്വദേശി അബുഷെരീഫിന്റെ നാലായിരം രൂപയും മൊബൈല്‍ഫോണും കവര്‍ച്ച ചെയ്ത കേസിലാണ് നാലു മലയാളികളെ തൃക്കൊടിത്താനം പോലീസ് പിടികൂടിയത്. തിരുവല്ല കളത്തിപറമ്പില്‍ ബിനു(29), മഞ്ഞാടി പുളിക്കപറമ്പില്‍ പ്രവീണ്‍(30),വെണ്‍പാല മതില്‍ഭാഗം ആഞ്ഞിലിക്കാട്ടില് സിനീഷ്(25), മതുമൂല പുതുപറമ്പില്‍ രാഹുല്‍ എന്നിവരാണ് പിടിയിലായത്. ജോലി കഴിഞ്ഞ് ചാഞ്ഞോടിയില്‍ നിന്ന് മുണ്ടുകോട്ട ഭാഗത്തേയ്ക്ക് നടന്നു പോകുമ്പോള്‍ പിന്നാലെ ബൈക്കിലെത്തിയ സംഘമാണ് പണവും മൊബൈല്‍ഫോണും കവര്‍ന്ന് കടന്നത്. നാട്ടുകാര്‍ ചേര്‍ന്നാണ് ഇവരെ പിടികൂടി പോലീസിലേല്‍പ്പിച്ചത്. പിടിയിലായ നാലംഗസംഘത്തെ ചൊവ്വാഴ്ച്ച കോടതിയില്‍ ഹാജരാക്കുമെന്ന് പോലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: