കളമശ്ശേരി: കോ-ഓപ്പറേറ്റീവ് മെഡിക്കല്‍ കോളേജിനെ തകര്‍ക്കാനുള്ള ശ്രമങ്ങള്‍ അവസാനിപ്പിക്കണം എന്നും സ്റ്റെപ് ഡൗണ്‍ ഐസിയുവിന്റെ ക്രമീകരണങ്ങളില്‍ ഉണ്ടായിട്ടുള്ള അപാകതകള്‍ പരിഹരിച്ച് പുനസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട് ഭാരതീയ ജനതാപാര്‍ട്ടി കളമശ്ശേരി നിയോജകമണ്ഡലം സങ്കടിപ്പിച്ച ധര്‍ണ്ണ ബിജെപി എറണാകുളം ജനറല്‍ സെക്രട്ടറി എന്‍.പി. ശങ്കരന്‍കുട്ടി ഉദ്ഘാടനം ചെയ്തു.
സ്റ്റെപ് ഡൗണ്‍ ഐസിയു ക്രമീകരിക്കുമ്പോള്‍ ഐസിയുവിലുള്ള സൗകര്യങ്ങളുടെ 80% സൗകര്യങ്ങള്‍ ആവശ്യമാണെന്നും സ്റ്റെറിലൈസേഷന്‍ നടത്തി കള്‍ച്ചര്‍ചെയ്ത് അണുവിമുക്തം ഉറപ്പുവരുത്തിവേണം മുറികള്‍ തയ്യാറാക്കേണ്ടത് എന്നും അഡ്ജസ്റ്റബിള് കിടക്കകള്‍ എന്നിവ ഉണ്ടായിരിക്കേണ്ടതാണെന്നും ആവശ്യപ്പെട്ടു.
വളരെ പ്രാകൃതമായരീതിയില്‍ പൊടിയും മാറാലയും പിടിച്ച മുറികള്‍ തട്ടിക്കൂട്ടി വൃത്തിയാക്കല്‍ നടത്തി ഇത്തരം സംവിധാനങ്ങളെ വികൃതവല്ക്കരിച്ചതിന് പിന്നില്‍ ശരിയായ അറിവ് ഇല്ലാത്തവരുടെ മേല്‍നോട്ടവും രോഗികളുടെ ആരോഗ്യ സുരക്ഷയെ സംബന്ധിച്ച് ധാരണയില്ലായ്മയും അധികാര ദുര്‍വിനിയോഗവും ആണെന്ന് ബിജെപി ആരോപിച്ചു. കങ്ങരപ്പടി ഏരിയാകമ്മിറ്റി പ്രസിഡന്റ് ദിനേഷ് എം. സി. അദ്ധ്യക്ഷതവഹിച്ചു. ധര്‍ണ്ണയെ അഭിസംബോധനചെയ്ത് ബിജെപി നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി സുനില്‍കുമാര്‍, എം. എ. തങ്കപ്പന്, കെ. പി. ഹരിഹരന്, വി. ജി. ജയകുമാര്‍, മനീഷ്കുമാര്‍, വി. പി. സുന്ദര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: