ചങ്ങനാശേരി: വിവിധ ആവശ്യങ്ങള്‍ക്കായി വാഴപ്പള്ളി പഞ്ചായത്ത് ഓഫീസിലെത്തുന്നവര്‍ക്ക് മണിക്കൂറുകള്‍ ക്യൂ നില്‍ക്കേണ്ടി വരുന്നതായി പരാതി. അപേക്ഷകളും പരാതികളും നികുതിയും സ്വീകരിക്കുവാന്‍ ഒരു ജീവനക്കാരന് മാത്രമാണുള്ളത്. ഇതും പഞ്ചായത്ത് നിവാസികള്‍ക്ക് ദുരിതമാവുകയാണ്. പ്രായമുള്ളവരും സ്ത്രീകളും മണിക്കൂറുകള്‍ ക്യൂനിന്നാണ് വിവിധ ആവശ്യങ്ങള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ കരസ്ഥമാക്കുന്നത്. ഈ അസൗകര്യങ്ങള്‍ ജനപ്രതിനിധികളും പഞ്ചായത്ത് ഓഫീസ് അധികൃതരും കണ്ടില്ലെന്ന് നടിക്കുകയാണ്. അസൗകര്യങ്ങള്‍ അടിയന്തിരമായി പരിഹരിക്കണമെന്ന് ഉപഭോക്താക്കള്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: