കൊച്ചി: നോര്‍ത്ത് മേല്‍പ്പാലത്തിന് സമീപം കുടിവെള്ള പൈപ്പ് പൊട്ടി റോഡ് കുഴിയായതോടെ നഗരത്തില്‍ മണിക്കൂറോളം ഗതാഗതക്കുരുക്ക്. എസ്എസ്എല്‍സി പരീക്ഷാ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ ആയിരങ്ങള്‍ ദുരിതത്തിലായി. തിങ്കളാഴ്ച രാവിലെ ഒമ്പതോടെയാണ് നഗരത്തിലെ വാഹനഗതം കുരുക്ക് വീണത്. പതിനൊന്നോടെ പോലീസെത്തി മെറ്റലും ചരലും കൊണ്ട് കുഴി താല്‍ക്കാലികമായി അടച്ചാണ് ഗതാഗതം പുന:സ്ഥാപിച്ചത്.
നോര്‍ത്ത് പാലത്തിനും കച്ചേരിപ്പടിക്കും ഇടയില്‍ തറക്കണ്ടം ബില്‍ഡിങിന് സമീപത്തെ പെട്രോള്‍ പമ്പിന് മുന്നിലാണ് പൈപ്പ് പൊട്ടിയത്. പൈപ്പ് പൊട്ടി വെള്ളം പുറത്തേക്ക് ഒഴുകിയതോടെ നടുറോഡില്‍ കുഴി രനപപ്പെടുകയായിരുന്നു. ഇതോടെ കലൂര്‍ വൈറ്റില ബൈപ്പാസ്, ആലുവ, കാക്കനാട് എന്നിവിടങ്ങളില്‍ നിന്നും ബസുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ മുന്നോട്ട് നീങ്ങാനാകാത്ത വിധം റോഡില്‍ കുരുങ്ങി.
രാവിലെ 10ന് ആരംഭിക്കുന്ന പ്ലസ് ടു പരീക്ഷയ്ക്ക് പോകേണ്ട വിദ്യാര്‍ഥികളുമുണ്ടായിരുന്നു. പലരും ബൈക്കു യാത്രക്കാരെയും മറ്റും ആശ്രയിച്ചാണ് പരീക്ഷാ കേന്ദ്രത്തിലെത്തിയത്. കലൂര്‍ സ്റ്റേഡിയത്തിന് പിന്നിലെ റോഡിലേക്ക് പോലീസ് ഗതാഗതം തിരുച്ചുവിട്ടത് തമ്മനം കതൃക്കടവ് റോഡിലും കുരുക്ക് രൂക്ഷമാക്കി.
രാവിലെ 7.30ന് നോര്‍ത്ത് പാലത്തില്‍ ചരക്ക് ലോറി ബ്രേക്ക് ഡൗണ്‍ ആയതും ഗതാഗത കുരുക്ക് ഉണ്ടാക്കിയിരുന്നു. 8.30ന് ശേഷമാണ് ലോറി നന്നാക്കി പാലത്തില്‍ നിന്നും മാറ്റിയത്. നോര്‍ത്ത് പാലം മുതല്‍ ഫാര്‍മസി ജങ്ഷന് വരെ മെട്രോ റെയില്‍ നിര്‍മാണത്തിന്റെ ഭാഗമായി ബാരിക്കേഡ് തിരിച്ച് ഒറ്റവരി ഗതാഗതമാണുള്ളത്. ഇടറോഡുകളില്‍ നിന്നുമെത്തിയ വാഹനങ്ങള്‍ക്ക് പ്രധാന റോഡിലേക്ക് പ്രവേശിക്കാന്‍ കഴിയാതെ വന്നു. രാത്രിയില്‍ പൈപ്പ് മാറ്റി സ്ഥാപിക്കുമെന്ന് വാട്ടര്‍ അതോറിറ്റി അധികൃതര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: