ന്യൂദല്‍ഹി: യുവ സാഹിത്യകാരന് സുഭാഷ് ചന്ദ്രന് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം സമ്മാനിച്ചു. പ്രശസ്തി പത്രവും പൊന്നാടയും ഒരു ലക്ഷം രൂപയുമടങ്ങുന്ന പുരസ്കാരമാണ് കേന്ദ്ര സാഹിത്യ അക്കാദമിയില്‍ നടന്ന ചടങ്ങില്‍ അക്കാദമി അദ്ധ്യക്ഷന്‍ ഡോ. വിശ്വനാഥ് പ്രസാദ് തിവാരി സമ്മാനിച്ചത്.
അക്കാദമി ഉപാദ്ധ്യക്ഷന്‍ ചന്ദ്രശേഖര കമ്പര്‍ സുഭാഷ് ചന്ദ്രനെ പുഷ്പഹാരമണിയിച്ചു. മനുഷ്യന് ഒരു ആമുഖം എന്ന നോവലിനാണ് സുഭാഷ് ചന്ദ്രന് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചത്.
ജ്ഞാനപീഠം ജേതാവ് കേദാര്‍നാഥ് സിങ്,അക്കാദമി സെക്രട്ടറി കെ.ശ്രീനിവാസ റാവു, കവി കെ.സച്ചിദാനന്ദന്, സാഹിത്യകാരന് സി. രാധാകൃഷ്ണന്, നിരൂപകന് കെ.എസ്.രവികുമാര്‍ എന്നിവരും പുരസ്കാരദാനച്ചടങ്ങില്‍ പങ്കെടുത്തു. കേരളാ പത്രപ്രവര്‍ത്തക യൂണിയന് ദല്‍ഹി ഘടകത്തിന്റെ നേതൃത്വത്തിലും കേന്ദ്രസാഹിത്യഅക്കാദമി പുരസ്ക്കാരം നേടിയ സുഭാഷ് ചന്ദ്രനെ അനുമോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: