കോട്ടയം: കേരള കോണ്‍ഗ്രസ് ലയനവിരുദ്ധ വിഭാഗം ചെയര്മാന് സ്ഥാനത്തുനിന്ന് പി.സി.തോമസിനെ നീക്കി സ്കറിയാ തോമസിനെ തിരഞ്ഞെടുത്തു. സംസ്ഥാന നേതൃയോഗത്തിലാണ് പുതിയ ചെയര്‍മാനെ തെരഞ്ഞെടുത്തത്.
വര്‍ക്കിങ് ചെയര്‍മാനായി വി.സുരേന്ദ്രന്‍പിള്ള എംഎല്‍എയേയും ട്രഷററായി ടി.ഒ. എബ്രഹാമിനേയും തെരെഞ്ഞെടുത്തു. ബാക്കിയുള്ള ഭാരവാഹികളെ കേന്ദ്ര സെക്രട്ടറിയേറ്റ് യോഗം ചേര്‍ന്ന് തീരുമാനിക്കുമെന്നും അറിയിച്ചു.
യോഗം ഉദ്ഘാടനം ചെയ്ത് സ്കറിയാ തോമസ് പറഞ്ഞത് പാര്‍ട്ടി ഒറ്റക്കെട്ടായി മുന്നോട്ടുപോകുമെന്നും ഇനിയൊരു പിളര്‍പ്പിന് താല്പര്യമില്ലെന്നുമാണ്. പി.സി.തോമസ്് നിലപാട് തിരുത്തി വന്നാല്‍ പാര്‍ട്ടി അംഗീകരിക്കും. പാര്‍ട്ടിയുടെ പത്ത് ജില്ലാ കമ്മറ്റിയിലും യുവജന പോഷക സംഘടനകളിലും തങ്ങളെ അനുകൂലിക്കുന്നവര്‍ക്കാണ് മുന്‍തൂക്കമെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ തന്നെ പുറത്താക്കിയതിന് നിയമസാധുതയില്ലെന്ന് പി.സി.തോമസ് പറഞ്ഞു. പാര്‍ട്ടിയില്‍ അംഗത്വമില്ലാത്ത ആളാണ് സ്കറിയ എന്നും പ്രാഥമിക അംഗത്വം ഇല്ലാത്ത ഒരാള്‍ക്ക് എങ്ങനെ തന്നെ പുറത്താക്കാന്‍ സാധിക്കുമെന്നും പി.സി. തോമസ് ആരോപിച്ചു. വി. സുരേന്ദ്രന് പാര്‍ട്ടി അച്ചടക്കം ലംഘിച്ചുവെന്നും തോമസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: