കോഴിക്കോട്: എട്ടാമത് കുട്ടേട്ടന് സാഹിത്യ പുരസ്കാരത്തിന് കോളേജ് തലം വരെയുള്ള വിദ്യാര്‍ത്ഥികളില്‍ നിന്ന് രചനകള്‍ ക്ഷണിച്ചു. 2013 ഡിസംബര്‍ മുതല്‍ 2014 ഡിസംബര്‍ വരെ ആനുകാലികങ്ങളില്‍ ബാലപംക്തികളില്‍ വന്ന കഥ, കവിത എന്നിവയ്ക്കാണ് പുരസ്കാരം.
‘ഭാവിയില്‍ ഞാന്‍ ആകാന്‍ ആഗ്രഹിക്കുന്നത്’ എന്ന വിഷയത്തില്‍ മുന്നൂറ് വാക്കുകളിലൊതുങ്ങുന്ന ലേഖനവും മത്സരത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മത്സരത്തെക്കുറിച്ചുള്ള വിശദാംശങ്ങള്‍ക്കും അപേക്ഷാ ഫോറത്തിനും കണ്‍വീനര്‍, കുട്ടേട്ടന് സാഹിത്യപുരസ്കാരം, പി.ബി. നമ്പര്‍ 78, കോഴിക്കോട് 673001 എന്ന വിലാസത്തില്‍ ബന്ധപ്പെടണം.
കുഞ്ഞുണ്ണി മാഷിന്റെ ജന്മദിനത്തില് നടക്കുന്ന കുഞ്ഞുണ്ണിസ്മൃതിയില് പുരസ്കാരങ്ങള്‍ സമ്മാനിക്കുമെന്ന് ആലങ്കോട് ലീലാകൃഷ്ണന്, കുഞ്ഞുണ്ണിമാഷിന്റെ അനന്തിരവള്‍ ഉഷ കേശവ്രാജ്, ലത്തീഫ് പറമ്പില്‍ എന്നിവര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: