കൊച്ചി: കൊച്ചി പച്ചാളം റയില്‍വേ മേല്പ്പാലത്തിനുളള സ്ഥമേറ്റെടുപ്പിന് ജില്ലാ ഭരണകൂടം നടപടികള്‍ തുടങ്ങി. വന്‍ പോലീസ് സഹായത്തോടെ പദ്ധതി പ്രദേശത്തെ കടകളും വീടുകളും പൊളിച്ചു തുടങ്ങി.
രാവിലെ ആറുമണിയോടെയാണ് വന്‍ പോലീസ് സന്നാഹത്തോടെ പണിക്കാര് കെട്ടിടങ്ങള്പൊളിച്ചു തുടങ്ങിയത്. സംഭവത്തെ തുടര്‍ന്ന് പ്രദേശത്ത് സംഘര്‍ഷാവസ്ഥ ഉടലെടുത്തു. പത്തുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു.
പച്ചാളത്ത് ഹര്‍ത്താലിന് സമരസമിതി ആഹ്വാനം ചെയ്തു. റവന്യൂ, കെഎംആര്‍എല്‍, നഗരസഭ അധികൃതര്‍ പുലര്‍ച്ചെ സ്ഥലത്തെത്തിയിട്ടുണ്ട്. പതിനേഴോളം വീടുകളും കടകളും ഒഴിപ്പിച്ചുവേണം സ്ഥലം ഏറ്റെടുക്കാന്‍
ജന്റം പദ്ധതിയില്‍ പെടുത്തി പദ്ധതി നടപ്പാക്കാന്‍ നേരത്തെ കൊച്ചി നഗരസഭ ശ്രമം നടത്തിയിരുന്നെങ്കിലും സ്ഥലം ഏറ്റെടുക്കുന്നതിനെതിരെ എതിര്‍പ്പ് ഉയര്‍ന്നതോടെ നടപടികള്‍ നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: