തിരുവനന്തപുരം: സ്പീക്കര്‍ ജി.കാര്ത്തികേയന് നിയമസഭ ആദരാഞ്ജലിയര്‍പ്പിച്ചു. സഭയില്‍ ഇന്ന് മറ്റ് നടപടികളൊന്നുമുണ്ടായില്ല. നിയമസഭയെ മാതൃകാപരമായി നയിച്ച കാര്ത്തികേയന് ഭരണ, പ്രതിപക്ഷങ്ങളെ ഒരുപോലെ കണ്ടിരുന്നുവെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അനുസ്മരിച്ചു.
അനുശോചന പ്രമേയം വായിച്ച ഡെപ്യൂട്ടി സ്പീക്കര്‍ എന്‍.ശക്തന് വിതുമ്പുന്ന വാക്കുകളിലാണ് തന്റെ പ്രസംഗം പൂര്‍ത്തിയാക്കിയത്. തനിക്ക് ഒരു സഹേദരനെയാണ് നഷ്ടമായതെന്ന് ശക്തന് പറഞ്ഞു. നിയമസഭയില്‍ കാലോചിതമായ മാറ്റങ്ങള്‍കൊണ്ടുവന്ന സ്പീക്കറായിരുന്നു കാര്‍ത്തികേയനെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജനാധിപത്യവാദിയായ നേതാവായിരുന്നു കാര്‍ത്തികേയനെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന് പറഞ്ഞു. സഭയുടെ നിലവാരം കാത്തുസൂക്ഷിക്കുന്നതില്‍ കഎശന നിലപാടെടുത്ത സ്പീക്കറായിരുന്നു കാര്‍ത്തികേയനെന്ന് മന്ത്രി കെ.എം. മാണി അനുസ്മരിച്ചു. നിയമസഭാ അംഗങ്ങള്‍ക്ക് പരിശീലനം നല്‍കുന്നതിലും അദ്ദേഹം ശ്രദ്ധചെലുത്തിയിരുന്നുവെന്നും മാണി പറഞ്ഞു. വിവധി കക്ഷിനേതാക്കളും സ്പീക്കറെ അനുസ്മരിച്ചു. തുടര്‍ന്ന് സഭ ഒരു മിനിറ്റ് മൗനം ആചരിച്ചു.
സ്പീക്കറോടുള്ള ആദരസൂചകമായി നിയമസഭ ഇന്നത്തേക്കു പിരിഞ്ഞു. ഉച്ചയ്ക്ക് ചേരുന്ന കാര്യനിര്‍വാഹക സമിതി സഭയുടെ തുടര്‍ ദിവസങ്ങളിലെ നടപടികള്‍ നിശ്ചയിക്കും. ഇന്ന് മൂന്ന് മണിക്ക് സഭയില്‍ പ്രത്യേക അനുശോചന യോഗം ചേരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: